കണ്ണൂരിൽ വീടുകള്‍ക്ക് നേരെ ബോംബേറ്; പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂരിൽ വീടുകള്‍ക്ക് നേരെ ബോംബേറ്; പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം

കണ്ണൂര്‍: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉടലെടുത്ത ആക്രമണങ്ങൾക്ക് അയവില്ല. കണ്ണൂരില്‍ വീണ്ടും ബോംബേറ് ഉണ്ടായിരിക്കുന്നു. സി.പി.എം ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയാണ് ബോംബേറ് ഉണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെ കൊളശ്ശേരിയിലാണ് സംഭവം. ബോംബേറിൽ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ ഉടന്‍ തന്നെ വന്‍ പോലീസ് സംഘം സ്ഥലത്ത് എത്തുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു.

0Shares