
കണ്ണൂരില്‍ നിന്നും 23 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്നാണ് കണ്ണൂര്‍ ടൗണ്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. സെബി, മെജോ, സുജിത് എന്നിവരാണ് പോലീസ് പിടിയിലായത്. പ്രതികള്‍ മൂന്നു പേരും തൃശൂർ സ്വദേശികളാണ്.

കഞ്ചാവ് കണ്ണൂരില്‍ വില്‍പ്പന ശാലയിലേക്കെത്തിക്കുകയായിരുന്നു ഇവര്‍. കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളെ പിടികൂടാന്‍ ജില്ലയില്‍ വ്യാപകമായി പരിശോധന നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
