കണ്ണൂരിൽ ഉഗ്രശേഷിയുള്ള നാടൻ ബോംബുകൾ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂരിൽ ഉഗ്രശേഷിയുള്ള നാടൻ ബോംബുകൾ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: പാനൂരിനടുത്തുള്ള മുത്താറി പീടികയില്‍ ബോംബുകള്‍ കണ്ടെത്തി. ഉഗ്രസ്‌ഫോടന ശേഷിയുള്ള നാല് നാടന്‍ ബോംബുകളാണ് പോലീസ് സംഘം പരിശോധനയില്‍ കണ്ടെത്തിയത്.

ആളൊഴിഞ്ഞ പറമ്പിലെ ഇടവഴിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍. പാനൂര്‍ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തിയത്. പുതുതായി നിര്‍മ്മിച്ച ബോംബുകളെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

0Shares