കണ്ണൂര്‍: പാപ്പിനിശ്ശേരി ചുങ്കം ദേശീയ പാതയില്‍ സ്വകാര്യബസ് ബൈക്കുമായി കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. പാറക്കടവ് ഷമ്മാസ് വില്ലയില്‍ മുഹമ്മദിന്റെ മകന്‍ ഷമ്മാസ് (16) ആണ് മരിച്ചത്. വളപട്ടണം താജുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹയാത്രികനായ കീച്ചേരി സ്വദേശി ഷിനാദി (19) നെ നിസ്സാര പരുക്കുകളോടെ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ 8.45നാണ് അപകടം. കണ്ണൂരില്‍ നിന്ന് പയ്യന്നൂര്‍ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്‌കൂളിലേക്ക് പോവുന്ന വിദ്യാര്‍ഥി സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.