കണ്ണൂര്‍: കാപ്പിമല മഞ്ഞപ്പുല്ലില്‍ തോട്ടക്കാരനെ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. റിസോര്‍ട്ട് ജീവനക്കാരനായ മാതമംഗലം കക്കറ സ്വദേശി ഭരതനാണ് വെടിയേറ്റു മരിച്ചത്. റിസോര്‍ട്ടിനോട് ചേര്‍ന്ന അഴക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. 
മൃതദേഹത്തിനു സമീപത്തുനിന്നു തോക്കും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.