കണ്ണൂര്‍: കണ്ണൂരില്‍ മനസാക്ഷിയെ ഞെട്ടിക്കുന്ന വിധത്തില്‍ വൃദ്ധയ്ക്ക് ക്രൂര പീഡനം. വൃദ്ധയെ മര്‍ദ്ദിച്ച ചെറുമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആയിക്കര സ്വദേശിയായ 90 കാരി കല്യണിക്കാണ് മര്‍ദനമേറ്റത്. മര്‍ദ്ദന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസ് എടുത്തു. ദീപയുടെ അമ്മ ജാനകിയുടെ അമ്മയാണ് കല്യാണി. മര്‍ദനമേറ്റ് കല്യാണി ഉറക്കെ കരയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കല്യാണിയും ദീപയും ദീപയുടെ അമ്മ ജാനകി എന്നിങ്ങനെ മൂന്നുപേരാണ് ഈ വീട്ടില്‍ താമസിക്കുന്നത്. ഇവര്‍ മൂന്നുപേര്‍ക്കും മാനസിക അസ്വാസ്ഥ്യമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. പോലീസും ആരോഗ്യവകുപ്പ് അധികൃതരും ഇവരുടെ വീട്ടില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ടുത്തു.
https://www.youtube.com/watch?v=cJcn7p7DBWA
കല്യാണിയെ ആദ്യം വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാന്‍ ആശുപത്രിയിലേക്ക് മാറ്റി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മര്‍ദ്ദനം സ്ഥിരമാണെന്നും ശരീരം മുഴുവന്‍ പൊട്ടിയ നിലയിലാണെന്നും വൃദ്ധ പരാതിപ്പെട്ടു. ദീപയുടെ അമ്മ ജാനകിയെയും കല്യാണിയെയും അത്താണി എന്ന സന്നദ്ധ സംഘടന ഏറ്റെടുത്തു.
