കണ്ണൂരില്‍ മദ്രസ വിദ്യാര്‍ത്ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂരില്‍ മദ്രസ വിദ്യാര്‍ത്ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: മദ്രസ വിദ്യാര്‍ത്ഥിയെ പള്ളിയോട് ചേര്‍ന്നുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കൊയ്യോടാണ് സംഭവം. പള്ളിയോട് ചേര്‍ന്നുള്ള കുളത്തില്‍ ഇന്ന് രാവിലെ ഏഴോടെയാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. കൊയ്യോട് ഹസന്‍മുക്കിലെ മദ്രസയില്‍ താമസിച്ചു പഠിച്ചുവരികയായിരുന്ന പാതിരിയാട് മദീന മന്‍സിലിലെ സൗധ-സിറാജ് ദമ്പതികളുടെ മകനായ മുഹമ്മദി(11)നാണ് മരിച്ചത്. മദ്രസ ക്ലാസില്‍ കുട്ടി എത്താതിരുന്നതിനെ തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ചക്കരക്കല്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

0Shares