കണ്ണൂരില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ തലയ്ക്കടിച്ച് കൊന്നു: കൊലയ്ക്കു ശേഷം യുവാവിന്റെ പെരുമാറ്റം പോലിസിനേയും അമ്പരപ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂരില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ തലയ്ക്കടിച്ച് കൊന്നു: കൊലയ്ക്കു ശേഷം യുവാവിന്റെ പെരുമാറ്റം പോലിസിനേയും അമ്പരപ്പിച്ചു

കണ്ണൂര്‍: പുലിക്കുരുമ്പയില്‍ മദ്യ ലഹരിയിലായിരുന്ന യുവാവിന്റെ അടിയേറ്റ് പിതാവ് മരിച്ചു. നടുവില്‍ പുലിക്കുരുമ്പക്കടുത്ത് കൈതളത്തെ തുണ്ടത്തില്‍ ആഗസ്തി (കൊച്ചാഗസ്തി-81) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ബേബി (52) കുടിയാന്മല പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി പത്തോടെ ബേബിയുടെ വീട്ടിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ബേബി കനമുള്ള ഏതോ വസ്തുകൊണ്ടാണ് പിതാവായ അഗസ്ത്യനെ കൊന്നത്. ഈ സമയം ബേബിയുടെ ഭാര്യയും മകനും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളൂ. നിലവിളി കേട്ടാണ് പരിസരവാസികള്‍ ഓടിയെത്തിയത്. വീട്ടുമുറ്റത്ത് ചോരയില്‍ കുളിച്ച് കിടക്കുന്ന അഗസ്റ്റിനെയാണ് അവര്‍ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപ്പോള്‍ തന്നെ പരിസരവാസികള്‍ ബേബിയെ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഒരു രാത്രി മുഴുവന്‍ ചോദ്യം ചെയ്തിട്ടും എന്തിന് കൊന്നുവെന്നത് വ്യക്തമാക്കാതെ പ്രതി മിണ്ടാതെ നില്‍ക്കുകയായിരുന്നു. സ്വന്തം അച്ഛനെ തലക്കടിച്ച് കൊന്നിട്ടും ചോദ്യം ചെയ്യുമ്പോള്‍ പ്രതി കാണിക്കുന്ന കൂസലില്ലായ്മ പോലീസിനെ പോലും അമ്പരപ്പിച്ചു. കൊന്നത് എന്തിനെന്ന പോലീസിന്റെ ചോദ്യത്തിന് കൃത്യമായ മറുപടി പോലും നല്‍കാതെ വൈരുദ്ധ്യമായി മൊഴി നല്‍കി പൊലിസിനെ വലക്കുകയായിരുന്നു യുവാവ്.പോലീസിന്റെ ചോദ്യം ചെയ്യലില്‍ അച്ഛന് എന്താണ് സംഭവിച്ചതെന്ന മറുചോദ്യമായിരുന്നു ബേബിയില്‍ നിന്നുണ്ടായത്. മരപ്പണിക്കാരനാണ് ബേബി. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തശേഷം മൃതദേഹം വൈകീട്ട് വീട്ടിലെത്തിച്ചു. സംസ്‌കാരം പുലിക്കുരുമ്പ സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ നടന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റിനയച്ചു. ഇരിട്ടി പൊന്നാറ്റില്‍ കുടുംബാംഗം അന്നക്കുട്ടിയാണ് മരിച്ച അഗസ്റ്റിയുടെ ഭാര്യ. മക്കള്‍: ബേബിയെ കൂടാതെ മേരി, ജോസ്, ആലിസ്, സോമി, സില്‍വി എന്നിവര്‍ അഗസ്റ്റിന്റെ മക്കളാണ്.

 

0Shares