കണ്ണൂരില്‍ പുലി ഇറങ്ങി; 3 പേര്‍ക്ക് പുലിയുടെ കടിയേറ്റു.

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂരില്‍ പുലി ഇറങ്ങി; 3 പേര്‍ക്ക് പുലിയുടെ കടിയേറ്റു.

കണ്ണൂര്‍: കണ്ണൂര്‍ തായത്തെരു റെയില്‍വേ ഗേറ്റിനു സമീപം പുലിയിറങ്ങി. പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റ മൂന്നു പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തായത്തെരു മൊയ്തീന്‍ പള്ളിക്കു സമീപത്തെ കുറ്റിക്കാട്ടിലാണ് പുലിയെ കണ്ടെത്തിയത്.

നാട്ടുകാര്‍ ഓടിക്കൂടി ബഹളം വച്ചതിനെ തുടര്‍ന്നു റെയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറിയ പുലി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്കു മറഞ്ഞു. വനം വകുപ്പ് അധികൃതരും നാട്ടുകാരും ചേര്‍ന്ന് പുലിക്കായുള്ള തിരച്ചില്‍ നടത്തി വരികയാണ്.

0Shares