കണ്ണൂര്‍: പുതിയ തെരുവില്‍ തീര്‍ത്ഥാടകരുമായി വന്ന ബസ് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. ആന്ധ്ര സ്വദേശി സീനു (45 ) ആണ് മരിച്ചത്. 18 പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില അതീവ ഗുരുതരം. പുതിയതെരു ഗണപതിമണ്ഡപത്തിന് സമീപത് ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്. കൊല്ലൂര്‍, ധര്‍മ്മസ്ഥല തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ച് പോകുകയായിരുന്ന ആന്ധ്രപ്രദേശ് സ്വദേശികള്‍ സഞ്ചരിച്ച ശ്രീലക്ഷ്മി ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍ പെട്ടത്.
ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി
ഈ ആഴ്ചയിലെ ചോദ്യം
2018 റഷ്യന്‍ ലോകകപ്പ് ഫുട്ബോളില്‍ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട താരം?
1) പോള്‍ പോഗ്ബ
2) ലുക്ക മോഡ്രിച്ച്
3) കൈല്യന്‍ എംമ്പാപ്പെ
4) അന്റോണിയോ ഗ്രീസ്മാന്‍
5) ഇവയിലാരുമല്ല
ഉത്തരമയക്കുന്നവരുടെ ശ്രദ്ധയ്ക്ക്;- ആദ്യം ചാനല്‍ ആര്‍ബിയുടെ channelrb.com പേജ് ലൈക്ക് ചെയ്ത് ചോദ്യമടങ്ങുന്ന ഈ പോസ്റ്റ് നിങ്ങളുടെ ടൈംലൈനിലേക്ക് ഷേയര്‍ ചെയ്യണം. അതിനു താഴെ കമന്റായോ, 7025274015 എന്ന മൊബൈല്‍ നമ്പറില്‍ വാട്ട്‌സാപ് മെസേജായോ ഉത്തരം അയക്കാം. വാട്ട്‌സാപ് നമ്പര്‍, ഫേസ്ബുക്കിലെ പേര്, എന്നിവ സഹിതം വ്യക്തമായ വിലാസമുള്ളവരേ മാത്രമേ മല്‍സരത്തില്‍ പരിഗണിക്കൂ. ഉത്തരം അയക്കാനുള്ള അവസാന തിയതി ജുലൈ 21 നു ശനിയാഴ്ച രാത്രി 12 മണി. 22 നു രാവിലെ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയിക്ക് ആപ്‌കോ ഹുണ്ടായി നല്‍കുന്ന ക്രിക്കറ്റ് ബാറ്റും ബോളും കൂടാതെ ചാനല്‍ ആര്‍.ബി നല്‍കുന്ന പ്രോല്‍സാഹന സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും. സമ്മാനം വിതരണം ചെയ്യുന്ന തിയതി പിന്നീട് വിജയികളെ അറിയിക്കും.