കണ്ണൂരില്‍ കോൺഗ്രസ് പ്രവർത്തകന്‍റെ കൈകാലുകൾ തല്ലിയൊടിച്ച സംഭവം: ആറ് സി.പി.എം പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂരില്‍ കോൺഗ്രസ് പ്രവർത്തകന്‍റെ കൈകാലുകൾ തല്ലിയൊടിച്ച സംഭവം: ആറ് സി.പി.എം പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു

കണ്ണൂര്‍ ജില്ലയിലെ പാ​ട്യം മു​തി​യ​ങ്ങ​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ച്ച സം​ഭ​വ​ത്തി​ൽ ആ​റ് സി​.പി​.എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കതിരൂർ പോ​ലീ​സ് കേ​സെ​ടു​ത്തു. മു​തി​യ​ങ്ങ​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ബി​സ്മി​ല്ല മ​ൻ​സി​ലി​ൽ എം.​സ​യ്യി​ദി​ന്‍റെ ര​ണ്ട് കാ​ലു​ക​ളും ഒ​രു കൈ​യ്യും വെ​ട്ടി​യും അ​ടി​ച്ചൊ​ടി​ച്ചും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പിക്കുകയും സം​ഭ​വ​ത്തി​ലാ​ണ് ക​ണ്ടാ​ല​റി​യാ​വു​ന്ന സി.പി.എം ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഞായറാഴ്ച രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് സംഭവം. മു​തി​യ​ങ്ങ​യി​ൽ ചാ​യ​ക്ക​ട​യി​ൽ ഇ​രി​ക്ക​വേ വ​ടി​വാ​ളും ഇ​രു​മ്പു​വ​ടി​ക​ളും മ​റ്റു മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ സം​ഘം അ​തി​ക്രൂ​ര​മാ​യി സയ്യിദിനെ ആക്രമിക്കുകയായിരുന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇയാളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി​.

സമാനമായി ര​ണ്ട് ദി​വ​സം മു​ൻ​പ് രാ​ത്രിയിൽ പാ​ട്യം മു​തി​യ​ങ്ങ​യി​ൽ വ​ച്ച് സ​യ്യി​ദി​ന്‍റെ കാ​റി​ന്‍റെ ചി​ല്ലു​ക​ൾ അ​ക്ര​മി​ക​ൾ എ​റി​ഞ്ഞു​ ത​ക​ർ​ത്തി​രു​ന്നു. സം​ഭ​വ സ​മ​യം കാ​റി​ലു​ണ്ടാ​യ മ​ക​ളു​ടെ ക​ണ്ണി​ന് ചി​ല്ല് തെ​റി​ച്ചു പ​രിക്കേൽക്കുകയും ചെയ്തു.

0Shares