
കണ്ണൂര്‍: കണ്ണൂരില്‍ കൊല ചെയ്യപ്പെട്ട ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ കൂട്ടത്തോടെ രംഗത്തിറങ്ങി. കണ്ണൂര്‍ ജില്ലയിലെ 110 കേന്ദ്രങ്ങളില്‍ വിവിധ സ്ക്വാഡുകളായി സഹായ നിധി പിരിക്കാന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്‍കാന്‍ സംസ്ഥാന നേതാക്കളുമെത്തി.
കെ.പി.സി.സി. പ്രസിഡണ്ട് എം.എം. ഹസ്സന്‍ കണ്ണൂര്‍ സിറ്റി ഭാഗത്ത് ബക്കറ്റുമായി സഹായ ഫണ്ട് ശേഖരിക്കാന്‍ നേതൃത്വം നല്‍കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ണൂര്‍ സ്റ്റേഡിയം കോണ്‍ണറിലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മട്ടന്നൂരിലും മുന്‍ കെ.പി.സി. സി. പ്രസിഡണ്ട് വി എം. സുധീരന്‍ തലശ്ശേരിയിലും ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാന്‍ ബക്കറ്റുമായി ഇറങ്ങിയത് ജനങ്ങളില്‍ അത്ഭുതമുളവാക്കി.

കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലാദ്യമാണ് മുന്‍ മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡണ്ടും പ്രതിപക്ഷ നേതാവുമൊക്കെ ജനങ്ങളിലേക്കിറങ്ങി ഫണ്ട് പരിക്കുന്ന സംഭവം ഉണ്ടായത്. നഗരങ്ങളിലെ കടകളിലും കമ്ബോളങ്ങളിലും ബക്കറ്റുമായെത്തിയ കോണ്‍ഗ്രസ്സ് നേതാക്കളെ കണ്ട് സഹായ ഹസ്തം നീട്ടാന്‍ ആളുകള്‍ അവര്‍ക്കരികിലെത്തി. ഓട്ടോറിക്ഷാ തൊഴിലാളികള്‍, തട്ടുകടക്കാര്‍, വഴി വാണിഭക്കാര്‍, തുടങ്ങിയവരെല്ലാം കൊല്ലപ്പെട്ട ഷുബൈഹിന്റെ കുടുംബ സഹായത്തിന് കൈത്താങ്ങായി.
രാവിലെ പത്ത് മുതല്‍ കണ്ണൂര്‍ ജില്ലയിലെ 110 കേന്ദ്രങ്ങളിലാണ് പ്രധാന നേതാക്കളുടെ നേതൃത്വത്തിലുള്ള ഫണ്ട് ശേഖരണം. എം. കെ. രാഘവന്‍ എം. പി. തളിപ്പറമ്ബിലും കൊടിക്കുന്നില്‍ സുരേഷ് എം. പി. പഴങ്ങാടിയിലും എം.ഐ. ഷാനവാസ് എം. പി. യും എ.പി. അബ്ദുള്ളക്കുട്ടിയും കണ്ണൂര്‍ മാര്‍ക്കറ്റ് റോഡിലും ഷാനിമോള്‍ ഉസ്മാന്‍ പുതിയ തെരുവിലും ഫണ്ട് ശേഖരണത്തിനായി ബക്കറ്റുമായി ഇറങ്ങി.
മറ്റ് കേന്ദ്രങ്ങളില്‍ എം. എല്‍.എ മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, കെ.സി.ജോസഫ് കെ.എസ്. ശബരീനാഥ്, എം. വിന്‍സെന്റ്, റോജി.എം. ജോണ്‍, എന്നിവരും സഹായ ധനത്തിനുവേണ്ടി ജനങ്ങളിലേക്കിറങ്ങി.
