കണ്ണൂരില്‍ കെ. സുധാകരന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും; തീരുമാനം കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്റേത്

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂരില്‍ കെ. സുധാകരന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും; തീരുമാനം കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്റേത്

കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസിന് വേണ്ടി കെ. സുധാകരന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. മുന്‍പ് ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് കെ. സുധാകരന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. പക്ഷെ ഹൈക്കമാന്റ് പറഞ്ഞാല്‍ മത്സരിക്കുമെന്നാണ് സുധാകരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ഉമ്മന്‍ചാണ്ടിയും, മുല്ലപ്പള്ളി രാമചന്ദ്രനുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോയെന്ന കാര്യത്തില്‍ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു വിട്ടു. മത്സരിക്കാനില്ലെന്ന കെ.സി വേണുഗോപാലിന്‍റെ നിലപാടിന് സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നല്‍കി.
പി.ജയരാജന്‍ മത്സരിക്കുന്ന വടകരയില്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്നാല്‍ മുല്ലപ്പള്ളി തന്നെ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം

0Shares