കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന ലോറി കത്തിനശിച്ചു. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ടോള്‍ ബൂത്തിന് സമീപമാണ് സംഭവം. കണ്ണൂരില്‍ നിന്ന് തലശേരി ഭാഗത്തേക്ക് പെയിന്റുമായി പോയ ലോറിയാണ് കത്തിനശിച്ചത്. തീ പിടിച്ച സമയത്ത് രണ്ട് പേരാണ് ലോറിയിലുണ്ടായിരുന്നത്. വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഇരുവരും ഇറങ്ങിയോടുകയായിരുന്നു.

റോഡരുകില്‍ ലോറി കത്തിയമര്‍ന്നത് മണിക്കൂറോളം ഗതാഗത കുരുക്കുണ്ടാക്കി. തീ പിടിക്കാന്‍ കാരണം വ്യക്തമല്ല. അഗ്‌നിശമന സേനയും എടക്കാട്, ധര്‍മ്മടം പൊലീസിന്റെയും നേതൃത്വത്തിലാണ് ഏഴുമണിയോടെ തീ അണച്ചത്.
