
മാരകായുധങ്ങളുമായി എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ പോലീസ് പിടികൂടി. കണ്ണൂരിലാണ് സംഭവം. കക്കാടിനടുത്തെ പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസീമാണ് ശനിയാഴ്ച രാത്രി പോലീസിന്‍റെ പിടിയിലായത്.

ഇയാളുടെ പക്കല്‍ നിന്ന് വടിവാള്‍, സര്‍ജിക്കല്‍ ബ്ലെയ്ഡ്, ഇരുമ്പ് ദണ്ഡ് എന്നിവ പിടിച്ചെടുത്തു. കണ്ണൂര്‍ കക്കാട് അമൃത വിദ്യാലയത്തിന് സമീപത്ത് വെച്ചാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
