കണ്ണൂര്‍: ബോണസ് വര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ഇന്ന് മുതല്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കുന്നു. ബോണസ് അനുവദിക്കണമെന്നും ക്ഷാമബത്ത 627 രൂപയാക്കണമെന്നും ആവശ്യപ്പെട്ടാണ് ബസ് തൊഴിലാളികള്‍ സമരം നടത്തുന്നത്. 
വിഷുവിന് മുമ്പുള്ള ബോണസും കഴിഞ്ഞ വര്‍ഷത്തെ ഡിഎയും അനുവദിക്കണമെന്നും സമരക്കാര്‍ ആവശ്യമുന്നയിക്കുന്നുണ്ട്. തൊഴിലാളി യൂണിയന്‍ നേതാക്കളും ബസ് ഉടമകളുമായി കലക്ട്രേറ്റില്‍ എ.ഡി.എം ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് കലക്ടര്‍ ഇടപെട്ട് ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും ബസ് ഉടമകള്‍ തയാറായില്ല. ഇതിനെത്തുടര്‍ന്നാണ് തൊഴിലാളികള്‍ സമരം നടത്താന്‍ തീരുമാനിച്ചത്.