കണ്ണൂരിലെ പ്രവാസിയുടെ ആത്മഹത്യ ; നിങ്ങളീ പാപമൊക്കെ എവിടെ കൊണ്ടു പോയാണ് കഴുകിക്കളയുക?; സി.പി.എമ്മിനെതിരെ പി. കെ ഫിറോസ്

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂരിലെ പ്രവാസിയുടെ ആത്മഹത്യ ; നിങ്ങളീ പാപമൊക്കെ എവിടെ കൊണ്ടു പോയാണ് കഴുകിക്കളയുക?; സി.പി.എമ്മിനെതിരെ പി. കെ ഫിറോസ്

പണി പൂര്‍ത്തിയാക്കിയ ഓഡിറ്റോറിയത്തിന് ആന്തൂര്‍ നഗരസഭ പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പ്രവാസി വ്യാവസായി ആത്മഹത്യ ചെയ്തത്. കണ്ണൂര്‍ കൊറ്റാളി സ്വദേശിയായ സാജന്‍ പാറയില്‍ ആണ് ആത്മഹത്യ ചെയ്തത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും നിസാര കാരണങ്ങള്‍ പറഞ്ഞ് നഗരസഭ അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് ആരോപണങ്ങളും ശക്തമാണ്. സംഭവത്തില്‍ സര്‍ക്കാരിനും സി.പി.എമ്മിനുമെരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പി.കെ ഫിറോസ്. തന്‍റെ ഫേസ്ബുക്കിലൂടെയാണ് ഫിറോസിന്‍റെ വിമര്‍ശനം.

ബംഗാളിലും ത്രിപുരയിലുമൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടി തകര്‍ന്ന് പോയതിന് കാരണം കണ്ടെത്താന്‍ അധികം തലപുകക്കേണ്ടതില്ലെന്നും പാര്‍ട്ടിക്ക് മേധാവിത്വം കിട്ടിയാല്‍ അവിടുത്തെ സാധാരണക്കാരനോട് അവര്‍ എങ്ങിനെയാണ് പെരുമാറിയിട്ടുണ്ടാവുക എന്നതിന്‍റെ ചെറിയ ഉദാഹരണമാണ് ആന്തൂരില്‍ കണ്ടതെന്നും ഫിറോസ് ആരോപിക്കുന്നു. നടുറോഡില്‍ വെട്ടിനുറുക്കുന്ന രാഷ്ട്രീയ കൊലപാതകം മാത്രമല്ല കമ്യൂണിസ്റ്റുകാര്‍ നടത്തുന്നത്. പാര്‍ട്ടി രാജില്‍ സാധാരണ പൗരനെ മാനസികമായി പീഢിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളി വിടുന്നതും കൊലപാതകം തന്നെയാണെന്നും ഫിറോസ് പറയുന്നു.

https://www.facebook.com/PkFiros/posts/2216846998416563

0Shares