കണ്ണൂരിലെ പരസ്യ കശാപ്പില്‍ അറസ്റ്റ്.

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂരിലെ പരസ്യ കശാപ്പില്‍ അറസ്റ്റ്.

കണ്ണൂര്‍: കണ്ണൂരില്‍ പരസ്യമായി മാടിനെ അറുത്ത യൂത്ത് കോണ്‍ഗ്രസുകാരെ അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റിയുള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂരില്‍ പരസ്യമായി മാടിനെ അറുത്തത്.

സംഭവം വിവാദമായ പശ്ചാത്തലത്തില്‍ നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെ മൂന്ന് പേരെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. മാടിനെ പരസ്യമായി അറുത്തതിന് എതിരെ യുവമോര്‍ച്ച നല്‍കിയ പരാതിയിലാണ് കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്തത്.

0Shares