തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതകങ്ങള്‍ സര്‍ക്കാരിൻ്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നു കാനം ആവശ്യപ്പെട്ടു. രണ്ട് കൊലപാതകളങ്ങളാണ് കഴിഞ്ഞ ദിവസം മാഹിയില്‍ നടന്നത്. തിങ്കളാഴ്ച രാത്രി പളളൂരില്‍ സി.പി.എം നേതാവ് കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടതിൻ്റെ പ്രതികാരമായാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ ഷമേജിനെ വധിച്ചതെന്നാണ് പോലീസിൻ്റെ നിഗമനം. ബാബുവിൻ്റെ കൊലപാതകം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത് പോണ്ടിച്ചേരി പോലീസാണ്.
എന്നാല്‍ ഷമേജിൻ്റെ കൊലപാതകം അന്വേഷിക്കുന്നതാവട്ടെ കേരള പോലീസും. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് രണ്ട് അന്വേഷണ സംഘവും പറയുന്നത്. എന്നാല്‍ കൊലപാതകം നടന്ന് രണ്ട് ദിവസമായിട്ടും കൃത്യം നടത്തിയത് പ്രദേശവാസികള്‍ തന്നെയാണ് എന്ന സൂചനക്ക് അപ്പുറത്തേക്ക് അന്വേഷണം കൊണ്ടുപോകാന്‍ പോലീസിനായിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂരിലെ കൊലപാതകങ്ങള്‍ സര്‍ക്കാരിൻ്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെന്ന് കാനം