കണ്ണൂരിനെ ഞെട്ടിപ്പിച്ച് വീണ്ടും കൊലപാതകം..! മാനസിക വിഭ്രാന്തിയുള്ള യുവാവിനെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ നിലയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂരിനെ ഞെട്ടിപ്പിച്ച് വീണ്ടും കൊലപാതകം..! മാനസിക വിഭ്രാന്തിയുള്ള യുവാവിനെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ നിലയില്‍.

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ നടന്ന കൊലപാതകത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേ കണ്ണൂരില്‍ മറ്റൊരു കൊലപാതകം കൂടി. മാനസിക വിഭ്രാന്തിയുള്ള യുവാവിനെ അതിക്രൂരമായി മര്‍ദിച്ച് റോഡരികില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വയനാട് സ്വദേശിയായ ബക്കളം ഖാദര്‍ (38) ആണ് ക്രൂരമായ മര്‍ദനമേറ്റ് മരിച്ചത്. വഴിയാത്രികരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് സംഭവസ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.

കൈകള്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഖാദറിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമായിട്ടില്ല. അതേ സമയം ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇയാള്‍ നിര്‍ത്തിയിടുന്ന ബസുകളടക്കമുള്ള വാഹനങ്ങള്‍ തകര്‍ക്കുകയും , അപകടമുണ്ടെന്ന് പറഞ്ഞ് ഫയര്‍ഫോഴ്സിനെ സ്ഥിരമായി വിളിച്ച് കബളിപ്പിക്കുകയും ചെയ്യുന്നത് പതിവാണ്. കഴിഞ്ഞ ദിവസം രാത്രിയും ഖാദര്‍ ഒരു ബസ് തകര്‍ത്തിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

 

0Shares