കണ്ണുചിമ്മുന്ന പെണ്‍കുട്ടിയായല്ല, സൂപ്പര്‍താരമായി പ്രിയാ വാര്യര്‍ അറിയപ്പെടും: ശത്രുഘ്നന്‍ സിന്‍ഹ

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണുചിമ്മുന്ന പെണ്‍കുട്ടിയായല്ല, സൂപ്പര്‍താരമായി പ്രിയാ വാര്യര്‍ അറിയപ്പെടും: ശത്രുഘ്നന്‍ സിന്‍ഹ

ഒരു അഡാര്‍ ലവ് എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രിയാ പ്രകാശ് വാര്യര്‍ ഒരിക്കല്‍ സൂപ്പര്‍താരമാകുമെന്ന് ബോളിവുഡ് താരവും എം.പിയുമായ ശത്രുഘ്നന്‍ സിന്‍ഹ. പ്രിയ സൂപ്പര്‍ താരം ആകുന്നതു വരെ അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആസ്വദിക്കാനും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു. ഒരു കണ്ണുചിമ്മല്‍ ആരെയെങ്കിലും സൂപ്പര്‍താരമാക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ശത്രുഘ്നന്‍ സിന്‍ഹയുടെ മറുപടിയാണ് ഇത്. ഫിലിം ഫെയര്‍ മാഗസിന്റെ റാപ്പിഡ് ഫയര്‍ റൗണ്ടിലാണ് ശത്രുഘ്നന്‍ സിന്‍ഹ പ്രിയയെക്കുറിച്ച് സംസാരിച്ചത്.

‘എന്റെ ഈ വാക്കുകള്‍ കുറിച്ചു വച്ചോളൂ. പ്രിയ കേവലം കണ്ണുചിമ്മുന്ന ഒരു പെണ്‍കുട്ടിയായല്ല ഒരു സൂപ്പര്‍താരമായി ഒരിക്കല്‍ അറിയപ്പെടും. വളരെ പെട്ടന്ന് തന്നെ പ്രിയ ആ നേട്ടത്തിലേക്ക് കുതിക്കും. അതുവരെ അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആസ്വദിക്കൂ’- ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.

0Shares