കണ്ണൂര്: അന്തരിച്ച മുസ്ലീംലീഗ് ദേശീയ പ്രസിഡന്റും മുന്കേന്ദ്ര മന്ത്രിയും നിലവിലെ എംപിയുമായ ഇ. അഹമ്മദിന്റെ ഖബറിടക്കം ഇന്ന്. കണ്ണൂരിലെ കുടുംബ വീടിനോട് ചേര്ന്ന സിറ്റി ജുമാ മസ്ജിദ് ഖബര് സ്ഥാനിയിലാണ് ഇന്ന് 11 മണിക്ക് ഖബറടക്ക ചടങ്ങുകള് നടക്കുന്നത്. ആയിരങ്ങളാണ് ഇ. അഹമ്മദിന് ആദരാഞ്ജലികളര്പ്പിക്കാനായി കണ്ണൂരിലേക്കെത്തുന്നത്. ഇന്നലെ രാത്രി ഏഴരയോടെയാണ് മൃതദേഹം ഡല്ഹിയില് നിന്ന് കോഴിക്കോട്ടെത്തിച്ചത്. കോഴിക്കോട്ടെ മുസ്ലീം ലീഗ് ആസ്ഥാനമായ ലീഗ് ഹൗസില് പൊതുദര്ശനത്തിന് വച്ച ശേഷമാണ് കണ്ണൂരിലെത്തിച്ചത്.
