കണ്ണില്‍ ചോരയില്ലാതെ കേന്ദ്രം; കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണില്‍ ചോരയില്ലാതെ കേന്ദ്രം; കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ടന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രളയക്കെടുതി നേരിടുന്ന കേരളത്തിനാവശ്യമായ ദുരിതാശ്വാസ നടപടികള്‍ രാജ്യത്തിന് സ്വീകരിക്കാനാകും. റെഡ്‌ക്രോസ് അടക്കമുള്ള രാജ്യാന്തര ഏജന്‍സികളുടെ സഹായവും കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്. അതേ സമയം സര്‍ക്കാര്‍ പ്രതിനിധികളുടെ പേരിലേയ്ക്ക് കേരളത്തിലേയക്ക് അയക്കുന്ന ദുരിതാശ്വാസ സാമഗ്രികള്‍ക്ക് മാത്രം കസ്റ്റംസ് ഇളവ് നല്‍കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.പ്രളയ ദുരന്തത്തില്‍ കേരളത്തിന് സഹായം നല്‍കാന്‍ തയ്യാറായ രാജ്യാന്തര ഏജന്‍സികളെ ഇത് രണ്ടാം തവണയാണ് കേന്ദ്ര സര്‍ക്കാര്‍ തടയുന്നത്. ഐക്യരാഷ്ട്ര സഭാ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യാന്തര സഹായം വേണ്ടന്ന് അറിയിച്ചത്. എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി പ്രത്യേക പദ്ധതികള്‍ ഉണ്ടെങ്കില്‍ സമര്‍പ്പിക്കാമെന്ന് ഐക്യരാഷ്ട്ര പ്രതിനിധികളോട് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

0Shares