മംഗളൂരു: കണ്ടെയ്‌നര്‍ ലോറി ബൈക്കിലിടിച്ച് എം.സി.എഫ് ജീവനക്കാരനായ യുവാവ് മരിച്ചു. മംഗളൂരു സ്വദേശി യാതേഷ് (24) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം നടന്നത്. മംഗളൂരുവില്‍ നിന്ന് കുമ്പളയിലേക്ക് ദേശീയ പാതയിലൂടെ ബൈക്കില്‍ വരികയായിരുന്നു യാദേഷ്. കല്ലാപ്പുവില്‍ വച്ച് അമിതവേഗതിയില്‍ പിറകില്‍ നിന്ന് ഓവര്‍ടേക്ക് ചെയ്ത് വന്ന കണ്ടെയ്‌നര്‍ ലോറി ബൈക്കിലിടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു. ഡിസംബര്‍ 27 ന് നടക്കേണ്ടിയിരുന്ന സഹോദരിയുടെ വിവാഹത്തിരക്കിലായിരുന്ന യുവാവ്. ഉള്ളാള്‍ പോലീസ് കേസെടുത്തു.
കണ്ടെയ്‌നര്‍ ലോറി ബൈക്കിലിടിച്ച് മംഗളൂരുവില്‍ യുവാവിന് ദാരുണാന്ത്യം