
കഴിഞ്ഞ കുറേ ദിവസങ്ങളിലായി പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലായിരുന്നു നടിയും അവതാരകയുമായ സരയൂ. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ പ്രിയപ്പെട്ടവന് ജന്മദിനാശംസകള് നേര്‍ന്ന് പങ്കുവെച്ച വാക്കുകയും ചിത്രങ്ങളും മനോഹരമായിരുന്നു. ഭര്‍ത്താവ് സനലിനോടൊപ്പമുളള സന്തോഷകരമായ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ആത്മവിശ്വാസത്തിന്റെ കാര്യത്തിൽ എന്നെ അത്ഭുതപ്പെടുത്തിയ ഒരാളാണ് കൂടെ ഉള്ളത്…പരിശ്രമത്തിന്റെ കാര്യത്തിലും അതെ…
സ്വപ്നങ്ങൾ കൈപ്പിടിയിൽ ഒതുങ്ങി എന്ന് കരുതുന്നിടത്തു നിന്ന് തെന്നി മാറിപോവുമ്പോൾ, ഒരു നെടുവീർപ്പിൽ എല്ലാ വിഷമങ്ങളും ഒതുക്കി, വീണ്ടും ഒന്നേന്നു ഒരു പരാതിയും ഇല്ലാത്ത ശ്രമിക്കുന്ന ഒരാൾ…ലക്ഷ്യത്തെകുറിച്ച് വളരെ ഫോക്കസ്ഡ് ആയ ഒരാൾ…
ആരോടും ഒരു പരിഭവവും ഇല്ലാതെ ഒരു ഓരത്തൂടെ പോവാനിഷ്ടപ്പെടുന്ന ഒരാൾ…ജോലിയും പാഷനും ഒന്നായ ഭാഗ്യവാൻ…ഓരോ നിമിഷവും സിനിമയെ അത്ര മേൽ സ്നേഹിക്കുകയും ഞാനൊക്കെ ഓരോ സിനിമകളെ കീറി മുറിച്ചു വെറുപ്പിക്കുമ്പോൾ ഏത് മോശം സിനിമയിലും നല്ലത് കണ്ടുപിടിച്ചു ചൂണ്ടിക്കാണിക്കാൻ ഉത്സാഹപ്പെടുന്ന, ആ ശ്രമത്തെ കുറച്ചു കാണാൻ താല്പര്യപ്പെടാത്തൊരാൾ….ഇങ്ങനെയൊരാൾ കൂടെ ഉള്ളപ്പോൾ നമ്മൾക്കും ലേശം നന്നാവുകയേ നിവൃത്തിയുള്ളു…
ഈ ജന്മദിനത്തിൽ പറയുവാനിത്രേ ഉള്ളു, കൂടുതൽ നിറപ്പകിട്ടാർന്ന നാളുകൾ ആവട്ടെ കാത്തിരിക്കുന്നത്…
കട്ടയ്ക്ക് കൂട്ടു നിൽക്കാൻ ആളുണ്ട്, ഇങ്ങള് സ്വപ്നങ്ങൾക്ക് പുറകെ പൊയ്ക്കോളിൻ😍😍😍
ജന്മദിനാശംസകൾ സച്ചു♥️
