കടിഞ്ഞൂല്‍ കണ്‍മണിയെ ഒരുനോക്ക് കാണാന്‍ ആശുപത്രിയിലെത്തി; മകളുടെ ഭര്‍ത്താവിനെ കണ്ട പിതാവ് പിന്നീട് ആ യുവാവിനോട് കാട്ടിയത്

  • Post category:news
  • Reading time:1 min read
You are currently viewing കടിഞ്ഞൂല്‍ കണ്‍മണിയെ ഒരുനോക്ക് കാണാന്‍ ആശുപത്രിയിലെത്തി; മകളുടെ ഭര്‍ത്താവിനെ കണ്ട പിതാവ് പിന്നീട് ആ യുവാവിനോട് കാട്ടിയത്

തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ ഒരുനോക്കുകാണാനായി സ്വകാര്യ ആശുപത്രിയിലെത്തിയ സെക്രട്ടറിയേറ്റ് ജീവനക്കാരനെ ഭാര്യാപിതാവ് കുത്തിക്കൊന്നു. നേമം കല്ലിയൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം വിവേകാനന്ദനഗറില്‍ മേലെ തോട്ടത്തുവിള സൂര്യകാന്തി വീട്ടില്‍ സുധാകരന്‍ – പ്രഭാവതി ദമ്പതികളുടെ മകന്‍ കൃഷ്ണകുമാറാണ് (29) കൊല്ലപ്പെട്ടത്. ഭാര്യാ പിതാവ് കല്ലിയൂര്‍ വള്ളംകോട് ഗീതുനിവാസില്‍ ഉദയകുമാറാണ് (61) അരുംകൊല നടത്തിയത്. ജനറല്‍ ആശുപത്രിക്ക് സമീപം സ്ഥിതിചെയ്യുന്ന ഗോവിന്ദന്‍സ് ആശുപത്രി വളപ്പില്‍ വച്ച് ഞായറാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു കൊല. കൃഷ്ണകുമാറിനെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് വഴയില സ്വദേശി അഖിലിനും കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പതിനൊന്നുമാസം മുന്‍പാണ് ഉദയകുമാറിന്റെ മകള്‍ അലീനയും സെക്രട്ടറിയേറ്റ് സഹകരണ വകുപ്പ് ജീവനക്കാരനായ കൃഷ്ണകുമാറും തമ്മിലുള്ള വിവാഹം നടന്നത്. എന്നാല്‍ അലീനയുടെ കുടുംബം ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കൃഷ്ണകുമാറുമായി ശത്രുതയിലായിരുന്നു. ഇക്കഴിഞ്ഞ 12ന് അലീന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും കുഞ്ഞിനെ കാണാനായി കൃഷ്ണകുമാറിനെയോ കുടുംബത്തെയോ അലീനയുടെ വീട്ടുകാര്‍ അനുവദിച്ചിരുന്നില്ല. ഒടുവില്‍ അഞ്ചു ദിവസത്തിനുശേഷമാണ് ഇന്നലെ സുഹൃത്തായ അഖിലിനെയും കൂട്ടി കുഞ്ഞിനെ ഒരുനോക്കു കാണാനായി കൃഷ്ണ കുമാര്‍ ആശുപത്രിയിലെത്തിയത്. ആശുപത്രിയില്‍ വച്ച് കൃഷ്ണകുമാറിനെ കണ്ട ഉദയകുമാര്‍ യുവാവുമായി വാക്കുതര്‍ക്കത്തിലേര്‍പെടുകയായിരുന്നു. പ്രകോപിതനായ ഉദയകുമാര്‍ കൃഷ്ണകുമാറിനെ കത്തികൊണ്ട് കുത്തി. ഇത് തടയാന്‍ ശ്രമിച്ച അഖിലിനും പരിക്കേറ്റു. ഇരുവരെയും ഉടന്‍ മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കൃഷ്ണകുമാറിനെ രക്ഷിക്കാനായില്ല. സംഭവശേഷം ആശുപത്രി വിട്ട ഉദയകുമാറിനായി പൊലീസ് തെരച്ചിലിലാണ്.
കൃഷ്ണകുമാറിനെ കൊല്ലണമെന്ന് ഉദ്ദേശത്തോടെയാണ് ഉദയകുമാര്‍ ആശുപത്രിയില്‍ എത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു. കൃഷ്ണകുമാറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചയോടെ ബന്ധുക്കള്‍ക്ക് കൈമാറി.

0Shares