കടല്‍തീരത്തടിഞ്ഞ അജ്ഞാത ജീവി.

  • Post category:news
  • Reading time:1 min read
You are currently viewing കടല്‍തീരത്തടിഞ്ഞ അജ്ഞാത ജീവി.

ഫിലിപ്പീന്‍സ്:  ഭീതി വിതച്ചു കൊണ്ട് ഫിലിപ്പീന്‍സിലൊരു അജ്ഞാത ജീവിയുടെ മൃതദേഹം തീരത്തടിഞ്ഞു. ശരീരം നിറയെ വെളുത്ത രോമങ്ങളുള്ള ഭീമാകാര അജ്ഞാത ജീവിയുടെ മൃതദേഹമാണ് ഫിലിപ്പീന്‍സിലെ ഡിനഗട് ദ്വീപിലെ കാഗ്ഡൈനാവോ തീരത്തടിഞ്ഞത്. പ്രദേശവാസികള്‍ ഈ ജീവിയുടെ ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സംഭവം ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. മഞ്ഞില്‍ വസിക്കുന്നുവെന്നു വിശ്വസിക്കുന്ന യതിക്കു സമാനമായ ഫിലിപ്പീന്‍സുകാരുടെ ‘അപ്പാ’ എന്ന കഥാപാത്രമാണെന്നാണ് ചിലര്‍ പറയുന്നത്. അമിതമായ ശരീരഭാരമുള്ള ഷീ സൂ ഗണത്തില്‍പെട്ട നായയുടേതാകാം മൃതദേഹമെന്ന് മറ്റൊരു കൂട്ടര്‍. അതിനിടെ അന്യഗ്രഹ ജീവിയാകാമെന്ന വാദവും ഉയരുന്നുണ്ട്.  ഏകദേശം 20 അടിയോളം നീളമുള്ള ഈ ജീവിയുടെ മൃതദേഹം കടല്‍പ്പശുവിന്റെതാണെന്നും നിഗമനമുണ്ട്.
ഇതൊരു അജ്ഞാത ജീവിയൊന്നുമല്ല മറിച്ച് വല്ലാതെ അഴുകിയ തിമിംഗലത്തിന്റെ മൃതദേഹമാണെന്നാണ് പ്രാദേശിക ഗവേഷകരുടെ അഭിപ്രായം. അനുമാനങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിടാനായി മൃതദേഹത്തിന്റെ സാമ്പിള്‍ ഗവേഷകര്‍ ശേഖരിച്ചിട്ടുണ്ട്. എന്തായാലും അജ്ഞാതജീവിയെ കാണാനും ഒപ്പം നിന്നു ഫോട്ടോയെടുക്കാനുമായി നൂറുകണക്കിനാളുകളാണ് കടല്‍തീരത്ത് എത്തുന്നത്.
0Shares