കടലാസ് പൂര്‍ണ്ണമായും ഒഴിവാക്കി ദുബായിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing കടലാസ് പൂര്‍ണ്ണമായും ഒഴിവാക്കി ദുബായിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറുന്നു.

ദുബായ്: ദുബായിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും കടലാസ് പൂര്‍ണ്ണമായും ഒഴിവാക്കുന്നു. മാലിന്യവും പരിസ്ഥിതി നാശവും കുറയ്ക്കാനും ഇടപാടുകള്‍ വേഗത്തിലാക്കാനുമായാണ് നടപടി. 2021 ന് ഉള്ളില്‍ കടലാസ് പൂര്‍ണ്ണമായും ഒഴിവാക്കാനാണ് നീക്കം. ഇതിനായുള്ള സമഗ്ര പദ്ധതിക്ക് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം തുടക്കം കുറിച്ചു.

കടലാസ് ഒഴിവാക്കുന്നതോടെ നടപ്പാക്കപ്പെടുന്ന ഡിജിറ്റല്‍ ഇടപാടുകള്‍ സമയവും അധ്വാനവും ലാഭിക്കാന്‍ സഹായകമാകുമെന്നും സ്മാര്‍ട്ട് ദുബായ് വകുപ്പ് ഈ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ വത്കരണത്തില്‍ ദുബായ് ഇതിനകം തന്നെ ഏറെ മുന്നിലെത്തിയിരിക്കുന്നു. സ്മാര്‍ട്ട് നഗരം സാധ്യമാക്കുന്നതിന് ആവശ്യമായ എമിറേറ്റിന്റെ രേഖകളും വിശദാംശങ്ങളും ദുബായ് പള്‍സ് പ്ലാറ്റ്‌ഫോമിനു കീഴില്‍ തയ്യാറാക്കി സൂക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

0Shares