കടം വാങ്ങിയ 10000 രൂപ മാതാപിതാക്കൾക്ക് തിരികെ നൽകാനായില്ല: രണ്ടര വയസുകാരിയെ കൊലപ്പെടുത്തി കണ്ണുകള്‍ ചൂഴ്ന്നെടുത്തു: മൃതദേഹത്തിന്‍റെ ഭാഗങ്ങള്‍ തെരുവ് നായ്ക്കള്‍ കടിച്ചു കൊണ്ടുവന്നു

  • Post category:news
  • Reading time:1 min read
You are currently viewing കടം വാങ്ങിയ 10000 രൂപ മാതാപിതാക്കൾക്ക് തിരികെ നൽകാനായില്ല: രണ്ടര വയസുകാരിയെ കൊലപ്പെടുത്തി കണ്ണുകള്‍ ചൂഴ്ന്നെടുത്തു: മൃതദേഹത്തിന്‍റെ ഭാഗങ്ങള്‍ തെരുവ് നായ്ക്കള്‍ കടിച്ചു കൊണ്ടുവന്നു

അലിഗഢ്: യു.പിയിലെ അലിഗഢില്‍ മാതാപിതാക്കള്‍ കടം വാങ്ങിയ 10000 രൂപ തിരികെ നല്‍കിയില്ലെന്നാരോപിച്ച് രണ്ടര വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി കണ്ണുകള്‍ ചൂഴ്ന്നെടുത്തു.
അയല്‍ക്കാരായ സഹീദ്, അസ്ലം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. അലിഗഢിനടുത്ത തപ്പല്‍ എന്ന സ്ഥലത്താണ് സംഭവം.

മൃതദേഹത്തിന്‍റെ ഭാഗങ്ങള്‍ തെരുവ് നായ്ക്കള്‍ കടിച്ചുകൊണ്ടുവന്നതിനെ തുടര്‍ന്നാണ് ശ്രദ്ധയില്‍പ്പെട്ടത്. മെയ് 28ന് കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കൈകള്‍ ഒടിച്ച്, കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലാണ് മൃതദേഹം കാണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ മാലിന്യം തള്ളുന്ന ഒഴിഞ്ഞ സ്ഥലത്ത്നിന്ന് ജൂണ്‍ രണ്ടിനാണ് മൃതദേഹം കണ്ടെടുത്തത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസികള്‍ പിടിയിലായത്. എന്നാല്‍, കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടില്ലെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ കാണാതാകുന്നതിന് മുമ്പ് ഇവര്‍ കുട്ടിയുടെ മാതാപിതാക്കളുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് കുടുംബവും ബന്ധുക്കളും റോഡ് ഉപരോധിച്ചു. പോലീസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.എ ആണ് വാര്‍ത്ത പുറത്തുവിട്ടത്.

0Shares