
ബലിയ: ഉത്തര്‍പ്രദേശില്‍ ബലിയ ജില്ലയില്‍ ദളിത് യുവതിയെ പലിശക്കാര്‍ പെട്രോളൊഴിച്ചു കത്തിച്ചു.സംഭവത്തെ തുടര്‍ന്ന് പ്രതികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് യുവതിക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇവര്‍ പോലീസിനോട് വെളിപ്പെടുത്തി.ഗുരുതരമായി പൊള്ളലേറ്റ യുവതി വാരണസിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

രണ്ട് വര്‍ഷം മുമ്പാണ് യുവതി ഇവരില്‍ നിന്നും പണം കടം വാങ്ങിയത്. അതേ സമയം ഇതുവരെ ഇവരുടെ പണം തിരിച്ചു കൊടുത്തിട്ടില്ലെന്നാണ് അക്രമികള്‍ പോലീസിനോട് വെളിപ്പെടുത്തിയത്. എന്നാല്‍ ഇതിനു പുറമെ സംഭവത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടെയന്നു പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
