മംഗളൂരു: കളിചിരി തമാശയ്ക്കൊപ്പം കഞ്ചാവ് വില്പന പുറത്തറിയിച്ചതായി തമാശ പറഞ്ഞതിന്റെ പേരില്‍ 19 കാരനെ കൊലപ്പെടുത്തിയ സുഹൃത്തുക്കളായ നാലുപേര്‍ മംഗളൂരു കങ്കനാടി പോലിസ് അറസ്റ്റുചെയ്തു. പാടില് ടൗണിലെ കൊടിക്കല്‍ ശിവനഗര ഗ്രാമത്തിലെ താമസക്കാരനായ നസര്ഗയാണ്(19) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വീരനഗരയിലെ പനീത് എന്ന പച്ചു(20), കണ്ണൂര്‍ ഹൊസഗാഡ് പെര്‍ലയിലെ ശരത്(19), നിഖില്‍(18), കൊടിക്കല്‍ ശിവനഗര സ്വദേശി പ്രകാശ് ഷെട്ടി(20) എന്നിവരാണ് അറസ്റ്റിലായത്. സെപ്തംബര്‍ 14 ന് രാത്രി ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷത്തിനായ് മംഗളൂര് അട്ടവാറിലെത്തിയതായിരുന്നു നിസാര്‍ഗ. പ്രതികളായ സുഹൃത്തുക്കള്‍ പാടില് റെയില്‍വേ ബ്രിഡ്ജ് റോഡില്‍ വച്ച് നിസര്‍ഗയെ കണ്ടുമുട്ടി. തുടര്‍ന്ന് ഒരാള്‍ കഞ്ചാവ് വില്പന വീട്ടുകാരോട് വിവരം അറിയിച്ചതായി നിസര്‍ഗയെ കളിയാക്കി. കളികാര്യമാക്കിയ നിസര്‍ഗ കൂട്ടുകാരുമായി വാക്ക്തര്ക്കത്തിലേര്പെടുകയായിരുന്നു.
തര്‍ക്കം രൂക്ഷമായതോടെ സംഗതി അടിപിടിയിലുമെത്തി. ഇതിനിടേ കോപാകുലനായ നിഖില്‍ എന്ന സുഹൃത്ത് കത്തിയെടുത്ത് നിസര്‍ഗയുടെ അടിവയറില്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ യുവാവിനെ സുഹൃത്തുക്കള്‍ തന്നെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ശനിയാഴ്ചയോടെ മരിക്കുകയാണുണ്ടായത്. കങ്കനാടി സിറ്റി പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ രവി നായിക്, സബ് ഇന്‍സ്പെക്ടര്‍ രുക്മയ്യ, സിറ്റി പോലീസ് കമ്മീഷണര്‍ ടി.ആര്. സുരേഷ്, ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ്, ഹനുമാന്തറായ, ദക്ഷിണ ഡിവിഷന് അസിസ്റ്റന്റ് കമ്മീഷണര്‍ പോലീസിനു കെ. രാമ റാവു എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസാണ് പ്രതികളെ പിടികൂടിയത്.
കഞ്ചാവ് വില്പന പുറത്തറിയിച്ചതായി പറഞ്ഞ തമാശ കാര്യമായി; 19 കാരനെ കൊലപ്പെടുത്തിയ നാല് സുഹൃത്തുക്കള്‍ പിടിയിലായി