സുളള്യ: കഞ്ചാവ് വില്പന നടത്തവേ സുള്ള്യയില്‍ രണ്ടു യുവാക്കള്‍ പോലിസ് പിടിലായി. ഇവര്‍ സഞ്ചരിച്ച ബൈക്കും ഓട്ടോയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുത്തൂരിലെ ചിക്കാമുദണ്ണൂര്‍ സ്വദേശി വിനയക (30), കാസബയിലെ തീര്‍ത്തപ്രസാദ് (25) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച വൈകീട്ട് കസബയിലെ വിവേകാനന്ദ സര്‍ക്കിളില്‍ വച്ചാണ് സംഭവം. രഹസ്യവിവരത്തെ തുടര്‍ന്ന് പോലിസ് റെയ്ഡിനെത്തിയതായിരുന്നു. വില്‍പന നടത്താനെത്തിയ ആളുകള്‍ പൊലീസുകാരെ കണ്ട ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
പിന്തുടര്‍ന്ന് പിടികൂടി ചോദ്യം ചെയ്തതോടെയാണ് കഞ്ചാവുള്ളതായി വിവരം ലഭിക്കുന്നത്. വാഹനത്തില്‍നിന്ന് 1.39 കിലോ കഞ്ചായവ് കണ്ടെത്തി. രണ്ടരലക്ഷത്തോളം വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്. പ്രതകള്‍ക്കെതിരേ വിവിധ സ്റ്റേഷനുകളില്‍ കേസുണ്ടെന്ന് പോലിസ് അറിയിച്ചു. ജില്ലാ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീം പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ വൈ നായക്, ലക്ഷ്മണ്‍, നരിയാന, ഉദയ ഗൗഡ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. തുടര്‍ നടപടിക്കായി പ്രതികളെയും വാഹനങ്ങളെയും സുള്ള്യ പോലിസിന് കൈമാറി.
കഞ്ചാവ് വില്പന നടത്തവേ രണ്ടു യുവാക്കള്‍ പിടിയില്‍; വാഹനങ്ങളും കസ്റ്റഡിയില്‍