ഓർമ്മയുണ്ടോ ‘മുന്തിരി വള്ളികൾ തളിർക്കുമ്പോൾ’ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ മകളെ? ഒറ്റവേഷംകൊണ്ട് മലയാളികളുടെ മനം കവർന്ന നടി ഐമ സെബാസ്റ്റിയന്‍ വിവാഹിതയായി

  • Post category:news
  • Reading time:1 min read
You are currently viewing ഓർമ്മയുണ്ടോ ‘മുന്തിരി വള്ളികൾ തളിർക്കുമ്പോൾ’ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ മകളെ? ഒറ്റവേഷംകൊണ്ട് മലയാളികളുടെ മനം കവർന്ന നടി ഐമ സെബാസ്റ്റിയന്‍ വിവാഹിതയായി

യുവനടി ഐമ സെബാസ്റ്റിയന്‍ വിവാഹിതയായി. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ഉടമ സോഫിയ പോളിന്റെ മകന്‍ കെവിന്‍ പോളാണ് ഐമയെ വിവാഹം കഴിച്ചത്. കൊല്ലത്ത് വച്ചായിരുന്നു വിവാഹം.ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലെ അമ്മുവായി പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയാണ് ഐമ. പിന്നീട് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഉലഹന്നാന്റെ മകള്‍ ജിനിയുടെ വേഷത്തിലെത്തി.


നര്‍ത്തകി കൂടിയായ ഐമയുടെ ആദ്യ ചിത്രമല്ല ജേക്കബിന്റെ സ്വര്‍ഗരാജ്യം. 2013ല്‍ പുറത്തിറങ്ങിയ നേരത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ഇരട്ടസഹോദരി ഐനയ്ക്കൊപ്പം മനു കണ്ണാന്താനത്തിന്റെ ദൂരത്തിലും അഭിനയിച്ചു. ദുബായ് മണിപ്പാല്‍ സര്‍വകലാശാലയിലെ എം.ബി.എ. വിദ്യാര്‍ഥിയാണ്. ഷാര്‍ജയിലാണ് താമസം.

0Shares