
ബംഗളുരു: കന്നഡ ചലച്ചിത്രതാരം സഞ്ജന ഗല്‍റാണിയുടെ നഗ്നരംഗങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. മലയാളത്തിലെ പ്രിയതാരം നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന. കന്നഡ ചിത്രം ദണ്ഡുപാളയ രണ്ടില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയ രംഗങ്ങള്‍ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ പ്രചാണത്തിന് വേണ്ടി അണിയറക്കാര്‍ തന്നെ ദൃശ്യങ്ങള്‍ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുന്നതാണോ ? എന്ന സംശയവും സിനിമാ പ്രവർത്തകർക്കിടയിൽ ഉയരുന്നുണ്ട്. ഇതേക്കുറിച്ച് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

പൊലീസുദ്യോഗസ്ഥരുടെ ക്രൂരപീഡനങ്ങള്‍ പറയുന്ന രംഗങ്ങളിലൊന്നാണ് പുറത്തായത്. സഞ്ജന ഗല്‍റാണി അഭിനയിച്ച രംഗം സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയിരുന്നു. ബെംഗളൂരുവിലെ ഹൊസകോട്ടയ്ക്കടുത്തുള്ള ദണ്ഡുപാളയം. അവിടുത്തെ കുപ്രസിദ്ധരായ ഗുണ്ടാസംഘത്തിന്റെ കഥയാണ് കന്നഡ ചിത്രം ദണ്ഡുപാളയ രണ്ട് പറയുന്നത്. ഈ ചിത്രത്തിന്റെ ആദ്യഭാഗം വര്‍ഷം മുമ്പാണ് പുറത്തുവന്നത്. ഇത് രണ്ടാം ഭാഗമാണ്. കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ചിത്രം തിയേറ്ററില്‍ എത്തുന്നതിന് മുമ്പേ തന്നെ വിവാദങ്ങളില്‍പ്പെട്ടിരുന്നു. ഇതൊക്കെയും നിര്‍മ്മാതാവും സംവിധായകനും അറിഞ്ഞുകൊണ്ടുള്ളകളിയെന്നാണ് ഇപ്പോഴത്തെ ആരോപണം. സംഭവത്തെകുറിച്ച് അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് നടി പറയുന്നത് ഇങ്ങനെയാണ്. ഷൂട്ടിംഗ് സമയത്ത് നടന്നതും ഇപ്പോൾ പുറത്തായിരിക്കുന്ന രംഗവും തമ്മിൽ വളരെ ഏറെ വൈരുധ്യമുണ്ട്. അതുകൊണ്ട്തന്നെ സംഭവത്തെകുറിച്ച് സംവിധായകന്റെ മറുപടിക്കായി കാത്തുനിൽക്കുകയാണ്. സിനിമാ ഇപ്പോൾത്തന്നെ വലിയ വിജയമാണ്. സിനിമയുടെ പ്രചാരണത്തിനായി ഇത് ചെയ്തതെന്ന് വിശ്വസിക്കുന്നില്ല. ഇതിൽ എന്തോ കൃത്രിമം കാണിച്ചിട്ടുള്ളതായും താരം വ്യക്തമാക്കി.