ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. രൂപയുടെ മൂല്യം താഴേക്ക് തന്നെ . അസംസ്‌കൃത എണ്ണവിലയിലെ വര്‍ധനവും രൂപ ദുര്‍ബലമായതുമാണ് ഓഹരി വിപണിയെ ബാധിച്ചത്. സെന്‍സെക്സ് 154.60 പോയന്റ് താഴ്ന്ന് 38157.92ലും നിഫ്റ്റി 62.10 പോയന്റ് നഷ്ടത്തില്‍ 11520.30ലുമാണ് ക്ലോസ് ചെയ്തത്. ബി.എസ.്ഇ.യിലെ 758 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1983 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്.ബി.ഐ, ഏഷ്യന്‍ പെയിന്റ്സ്, ലുപിന്‍, ഡോ.റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്സ്, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു ക്ലോസ് ചെയ്തത് . ടി.സി.എസ്, ഇന്‍ഫോസിസ്, എച്ച്.സി.എല്‍ ടെക്, ടെക് മഹീന്ദ്ര, വിപ്രോ, ആക്സിസ് ബാങ്ക്, റിലയന്‍സ്, ബജാജ് ഫിനാന്‍സ്, എച്ച്.ഡി.എഫ്.സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

0Shares