
സിഡ്‌നി: ഓസ്‌ത്രേലിയന്‍ സര്‍ക്കാര്‍ രാജ്യത്ത് സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കി. നിലവില്‍ യൂറോപിലും അമേരിക്കന്‍ ഭൂകണ്ഡത്തിലെയും പലരാജ്യങ്ങളില്‍ സ്വവര്‍ഗ്ഗവിവാഹം ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുള്ളതാണ്. ഇതിന് പിറകെയാണ് ഓസീസും സ്വവര്‍ഗ്ഗവിവാഹം നിയമപരമാക്കുന്നത്. വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പിനെ ഭരണപ്രതിപക്ഷ അംഗങ്ങള്‍ ആഹ്ളാദാരവങ്ങളോടെയാണ് വരവേറ്റത്. ഓസ്‌ത്രേലിയന്‍ ഗവര്‍ണര്‍ ജനറല്‍ പീറ്റര്‍ കോസ്‌ഗ്രോവ് ബില്ലില്‍ ഒപ്പു വെച്ചു ഇതോടെ സ്വവര്‍ഗ്ഗ വിവാഹം ഓസ്‌ത്രേലിയയില്‍ നിയമ വിധേയമായിരിക്കുകയാണ്.

ബില്ല് പാസായതോട ഓസ്‌ട്രേലിയന്‍ തെരുവോരങ്ങളിലും ഇതിനെ അനുകൂലിക്കുന്നവര്‍ ആഹ്ളാദപ്രകടനങ്ങളും ആഘോഷങ്ങളും നടന്നു. പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ അടക്കമുള്ളവര്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. പുതിയ നിയമം ഇന്ന് അര്‍ദ്ധരാത്രിമുതല്‍ പ്രാബല്യത്തില്‍ വരും എന്ന് പ്രധാനമന്തി ജനങ്ങളെ അറിയിച്ചു. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യത്തെ സ്വവര്‍ഗ്ഗവിവാഹം ജനുവരി ഒന്‍പതിന് നടത്താന്‍ ആണ് നീക്കം.
