ഓസ്‌ട്രേലിയ ഓപ്പണ്‍ കിരീടത്തിനായി വില്ല്യംസ് സഹോദരിമാര്‍ ഇന്ന് ഏറ്റുമുട്ടും. 1998 ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിലാണ് വില്ല്യംസ് സഹോദരിമാര്‍ ആദ്യമായി ഏറ്റുമുട്ടിയത്. ഇത് ഒമ്പതാം തവണയാണ് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റ് ഫൈനലില്‍ സെറീനയും വില്ല്യംസും നേര്‍ക്കു നേര്‍ വരുന്നത്. ഇതില്‍ ആറു തവണ സെറീന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയിട്ടുണ്ട്.

22 തവണ ഗ്രാന്‍ഡ് സ്ലാം നേടിയ സെറീനക്ക് ഇന്ന് കൂടി ജയിക്കാനായാല്‍ ഓപ്പണ്‍ കാലഘട്ടത്തില്‍ ഏറ്റവുമധികം ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ സ്‌റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡ് മറികടക്കാം. നിലവിലെ ഫോമില്‍ സെറീനയ്ക്കാണ് മുന്‍തൂക്കം അതിനാല്‍ കിരീടം സെറീനയ്ക്ക് തന്നെ നേടാനാകുമെന്നാണ് കാണികളുടെ അഭിപ്രായം.