ഓസ്‌ട്രേലിയയില്‍ നാശം വിതച്ച് ‘ഡെബി ചുഴലിക്കാറ്റ്; 25,000ഓളം പേരെ മാറ്റി പാര്‍പ്പിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ഓസ്‌ട്രേലിയയില്‍ നാശം വിതച്ച് ‘ഡെബി ചുഴലിക്കാറ്റ്; 25,000ഓളം പേരെ മാറ്റി പാര്‍പ്പിച്ചു.

സിഡ്നി: ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡ് തീരത്തെത്തിയ ഡെബ്ബി ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 25,000 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഹാമിള്‍ട്ടണ്‍ ദ്വീപില്‍ മണിക്കൂറില്‍ 260 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശിയടിക്കുന്നത്. ശക്തമായ കാറ്റില്‍ 23,000 വീടുകളുടെ വൈദ്യുതി ബന്ധം താറുമാറായി. ക്വീന്‍സ്ലന്‍ഡിലെ എയര്‍ളി ബീച്ചിലും ബോവെനിലും കാറ്റ് വന്‍ നാശം വിതയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്.

മണിക്കൂറില്‍ 270 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് തീരത്തെത്തിയത്. ഭീതിയെ തുടര്‍ന്ന് ടൗണ്‍വില്ല, മക്കയ് വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി. ക്വീന്‍സ്ലന്‍ഡിലെ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

https://www.youtube.com/watch?v=cDwMASwg9xY

0Shares