മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ സെറീന- വീനസ് സഹോദരിമാര്‍ ഏറ്റുമുട്ടും. സെമിയില്‍ യുഎസിന്റെ തന്നെ കോകൊ വാന്‍ഡെവെഗിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് (67(3-7),6-2,6-3) പരാജയപ്പെടുത്തിയാണ് വീനസ് ഫൈനലില്‍ പ്രവേശിച്ചത്. 2009 ന് ശേഷം ആദ്യമായാണ് വീനസ് ഒരു മേജര്‍ ടൂര്‍ണ്ണമെന്റ് ഫൈനലിലെത്തുന്നത്.

മിര്ജീന ലുസസ് ബറോണിയെ നേരിട്ടുള്ള സെറ്റില്‍ (6-2,6-1) തോല്‍പ്പിച്ചാണ് ലോക രണ്ടാം നമ്പര്‍ താരമായ സെറീന വില്ല്യംസ് ഫൈനലില്‍ പ്രവേശിച്ചത്. വില്ല്യംസ് സഹോദരിമാര്‍ നേരിട്ട് ഏറ്റുമുട്ടുന്ന ഒമ്പതാം ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. 14 വര്‍ഷത്തിനു ശേഷമാണ് ഇരുവരും ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നത്.
