ഓസ്‌കര്‍ പുരസ്‌കാര വേദിയിൽ മലയാളത്തിലെ പ്രിയ താരം ടൊവിനോ തോമസോ.? ഫോട്ടോ വൈറലായി

  • Post category:news
  • Reading time:1 min read
You are currently viewing ഓസ്‌കര്‍ പുരസ്‌കാര വേദിയിൽ മലയാളത്തിലെ പ്രിയ താരം ടൊവിനോ തോമസോ.? ഫോട്ടോ വൈറലായി

സിനിമാ പ്രേമികൾ ആകാംക്ഷകളോടെ നോക്കികണ്ട ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ മലയാളത്തിലെ പ്രിയ താരം ടൊവിനോ പുറത്തുവിട്ട ഫോട്ടോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഓസ്‌കര്‍ വേദിയിൽ മലയാള താരം ടൊവിനോ തോമസോ.? എന്ന ചോദ്യമാണ് സിനിമ പ്രേമികൾ ചോദിക്കുന്നത്.

ഓസ്‌കര്‍ സദസ്സില്‍ മറ്റുളളവര്‍ക്കൊപ്പം ഇരിക്കുന്ന ടൊവിനോയെ ആണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. ടൊവിനോ തോമസിൻ്റെ പുതിയ ചിത്രം ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടുവിൻ്റെ രണ്ടാമത്തെ പോസ്റ്ററായിരുന്നു താരം പുറത്തുവിട്ടിരുന്നത്. പോസ്റ്ററിനൊപ്പം ഓസ്‌കര്‍ ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ടുമായിരുന്നു ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്.

സലീം അഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു ചലച്ചിത്ര സംവിധായകൻ്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. പത്ര പ്രവര്‍ത്തകയായി അനു സിത്താര നായികാ വേഷത്തിലും എത്തുന്നു. പ്രധാനമായും കാനഡയില്‍ ആയിരുന്നു സിനിമ ചിത്രീകരിച്ചിരുന്നത്. ശ്രീനിവാസന്‍, സിദ്ധിഖ്, സലീംകുമാര്‍, ലാല്‍, അപ്പാനി രവി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം ചെയ്ത സിനിമയ്ക്ക് ബിജിബാലാണ് സംഗീതം ചെയ്തിരിക്കുന്നത്.

0Shares