ന്യൂഡല്‍ഹി: അടുത്ത സീസണ്‍ മുതല്‍ ഓസ്ട്രേലിയന്‍ താരങ്ങളില്ലാത്ത ഐ.പി.എല്ലില്‍ മത്സരങ്ങളായിരിക്കുമോ ഇന്ത്യന്‍ ആരാധകര്‍ക്ക് കാണാനാവുക. തങ്ങളുടെ താരങ്ങള്‍ മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് ലീഗുകളില്‍ കളിക്കുന്നത് ഒഴിവാക്കിക്കൊണ്ടുള്ള കരാര്‍ നിയമ പരിഷ്‌കരണത്തിനാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുങ്ങുന്നത.ഇതുസംബന്ധിച്ചുള്ള വാര്‍ത്ത സിഡ്നി മോര്‍ണിങ് ആണ് പുറത്തുവിട്ടത്. കളിക്കാരുടെ പ്രതിഫലം, കരാര്‍ എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങളിലും മാറ്റമുണ്ടാകും. ഐ.പി.എല്ലിലെ വന്‍ പ്രതിഫലം ഓസീസ് കളിക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് ഓസീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ ശ്രമം. അതേസമയം, ദേശീയ ടീമില്‍ കളിക്കുന്ന താരങ്ങള്‍ക്കായിരിക്കും കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

ഓഫ് സീസണ്‍ ആയ ഏപ്രില്‍ മെയ് മാസത്തില്‍ കളിക്കാരുടെ ശാരീരിക ക്ഷമത നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ഓസീസ് അധികൃതര്‍ പറയുന്നു. കരാര്‍ നിലവില്‍ വരികയാണെങ്കില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ സ്റ്റാര്‍ക്, ഹസല്‍വുഡ്, പാറ്റ് കമ്മിന്‍സ് തുടങ്ങിയ താരങ്ങള്‍ അടുത്ത സീസണില്‍ ഐ.പി.എല്‍ കളിക്കാന്‍ ഇന്ത്യയിലെത്തില്ല.രണ്ട് മില്യണ്‍ ആണ് ഓസീസ് വാര്‍ണര്‍ക്ക് നല്‍കുന്ന പ്രതിഫലം. മത്സര സമയത്ത് കളിക്കാര്‍ക്കുണ്ടാകുന്ന പരിക്ക് ഒഴിവാക്കാനും ദേശീയ ടീമിനുവേണ്ടി കൂടുതല്‍ ശാരീരിക ക്ഷമതയോടെ കളിക്കാനും പുതിയ കരാര്‍ പ്രകാരം കഴിയുമെന്നാണ് ഓസീസ് ടീം അധികൃതര്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് കളിക്കാരുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം, ഓസീസ് താരങ്ങള്‍ ഐ.പി.എല്ലില്‍ കളിക്കാതിരുന്നാല്‍ അത് ബി.സി.സി.ഐയ്ക്ക് കനത്ത തിരിച്ചടിയായിരിക്കും.