
ഏറ്റവും പുതിയ തമിഴ് ചിത്രമായ 90 എം എല്‍ നെതിരെ ഇന്ത്യന്‍ നാഷണല്‍ ലീഗ്. ഈ സിനിമ സംസ്‌കാരത്തെ കളങ്കപ്പെടുത്തിയെന്ന പരാതിയാണ് സംഘടനാ നൽകിയിരിക്കുന്നത്. സിനിമയിലെ നായിക ഓവിയയ്ക്കും സംവിധായിക അനിതാ ഉദീപ് എന്നിവര്‍ക്കെതിരെ നാഷണല്‍ ലീഗ് പാര്‍ട്ടി സംസ്ഥാന വിമന്‍ വിങ് മേധാവി ആരിഫ റസാക്ക് ആണ് ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതെന്ന് ദ ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ നാഷണല്‍ ലീഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മദ്യപാനികള്‍ ഉപയോഗിക്കുന്ന പേരാണ് സിനിമയുടെ ടൈറ്റില്‍ തന്നെ. ഇത്തരം ഒരു സിനിമ റിലീസ് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് എങ്ങനെ അനുവാദം നല്‍കിയെന്നും പരാതിയില്‍ ചോദിക്കുന്നു. കൂടാതെ
ലൈംഗികാതിക്രമങ്ങളെ പിന്തുണയ്ക്കുന്ന തരത്തിലും ചിത്രീകരിച്ചിരിക്കുന്നതായും പരാതിയിലുണ്ട്.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെയും യുവതികളെയും വഴി തെറ്റിക്കുന്ന തരത്തിലുള്ള രംഗങ്ങളും സിനിമയിലുണ്ടെന്നും എന്‍എല്‍പിയുടെ വനിതാ നേതാവ് പരാതിയിലൂടെ ആരോപിക്കുന്നു.നമ്മുടെ സാംസ്‌കാരിക മൂല്യങ്ങളെ പരസ്യമായി എതിര്‍ക്കുന്ന രംഗങ്ങളും ചിത്രത്തിലുണ്ട്. അമിതമായുള്ള അശ്ലീല പദപ്രയോഗങ്ങളും ചൂടന്‍ രംഗങ്ങളും പുകവലിയും മദ്യപാനവുമെല്ലാം ഉള്‍പ്പെട്ട ചിത്രത്തിന്റെ ട്രെയിലറിന് വരെ എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരുന്നത്. ഇത്തരത്തിലുള്ളൊരു സിനിമ റിലീസ് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് എങ്ങനെയാണ് അനുവാദം നലയെന്നും പരാതിയില്‍ ഉന്നയിക്കുന്നു.മലയാളിതാരം ആന്‍സന്‍ പോള്‍, മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
