ഓവലില്‍ ഇന്ന് ക്രിക്കറ്റ് ആരാധകരുടെ സ്വപ്ന ഫൈനല്‍.

  • Post category:news
  • Reading time:2 mins read
You are currently viewing ഓവലില്‍ ഇന്ന് ക്രിക്കറ്റ് ആരാധകരുടെ സ്വപ്ന ഫൈനല്‍.

ലണ്ടന്‍: ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ആ ചരിത്ര ഫൈനലിന്‍ ഇനി നിമിഷങ്ങള്‍ മാത്രം. ഐ.സി.സി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ആവേശം വാനോളം ഉയര്‍ത്തി ചിര വൈരികളായ ഇന്ത്യയും പാകിസ്താനുമാണ് ഇന്ന് നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്നത്. സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ തകര്‍ത്ത് പാകിസ്താന്‍ തങ്ങളുടെ ആദ്യ ചാംപ്യന്‍സ് ട്രോഫി ഫൈനലിലേക്ക് ടിക്കറ്റെടുത്തപ്പോള്‍ ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് കോഹ്ലിയും സംഘവും ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. കളിയില്‍ മുന്‍തൂക്കം ഇന്ത്യക്കാണ് .മുന്‍ ചാംപ്യന്മാരായ ഇന്ത്യയുടെ കരുത്ത് ബാറ്റിങ്ങിലാണ്. ഓപണര്‍മാരായ ശിഖാര്‍ ധവാനും രോഹിത് ശര്‍മയും മികച്ച ഫോമിലൂടെ ഇന്ത്യക്ക് നല്ല തുടക്കം പടുത്തുയര്‍ത്തുന്നു. ചാംപ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാരില്‍ ആദ്യത്തെ രണ്ടുപേരും ഇവര്‍ തന്നെയാണ് ധവാന്‍ ഒന്നാമതും രോഹിത് രണ്ടാമതുംമായി സ്വര്‍ണ ബാറ്റിന് വേണ്ടി പോരടിക്കുകയാണ്. ഇവരുടെ ഈ കൂട്ട് കെട്ട് പിന്നിട് ഇറങ്ങുന്ന ബാറ്റസ്മന്‍മാര്‍ക്ക് സമ്മര്‍ദ്ധമില്ലാതെ ആസ്വദിച്ച് കളിക്കാന്‍ കഴിയുന്നു. വിരാട് കോഹ്്ലി മികച്ച പ്രകടനമാണ് നായകന്‍ എന്ന നിലയില്‍ കാഴ്ച വേക്കുന്നത്. ഇന്ത്യയുടെ മുന്‍ നിര ബാറ്റ്സ്മാന്‍മാരായ യുവരാജ് സിങിനും എംഎസ് ധോണിക്കും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യയുടേയും കേദാര്‍ ജാദവിന്റേയും വെടിക്കെട്ട് ബാറ്റിങും ഇന്ത്യയുടെ വിജയ സാധ്യതകളെ സജീവമാക്കുന്നു. ബംഗ്ലാദേശിനെതിരായ സെമിയില്‍ ജാദവിന്റെ ബൗളിങ് മികവ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായിരുന്നു.

നിലവിലെ ടീമില്‍ മാറ്റം വരുത്താതെയാവും ഇന്ത്യ ഫൈനല്‍ മല്‍സരത്തിനും ഇറങ്ങുകയെന്നാണ് റിപോര്‍ട്ടുകള്‍. ബംഗ്ലാദേശിനെതിരായ മല്‍സരത്തിനിടെ രവിചന്ദ്ര അശ്വിന് കൈക്കുഴയ്ക്ക് പരിക്കേറ്റത് ഇന്ത്യന്‍ ടീമിന് തിരിച്ചടിയാണ്. ബൗളിങില്‍ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂംറയുടേയും സ്ഥിരയുള്ള ബൗളിങ് പ്രകടനം ഇന്ത്യയ്ക്ക് ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്. ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടത്തില്‍ പാകിസ്താനെ ഇന്ത്യ 124 റണ്‍സിന് തകര്‍ത്തിരുന്നു. എന്നാല്‍ ബൗളിങ് കരുത്തുമായിട്ടാണ് പാക് ടീമിന്റെ വരവ്. ഏത് ടീമിനേയും വിറപ്പിക്കുന്ന ഫാസ്റ്റ് ബൗളിങ് നിരയാണ് പാകിസ്താന്റെ കരുത്ത്. ജുനൈദ് ഖാനും മുഹമ്മദ് അമീറിനുമൊപ്പം ഹസന്‍ അലിയെന്ന പാക് ടീമിന്റെ പുത്തന്‍ കണ്ടുപിടുത്തവും ഇംഗ്ലണ്ട് മൈതാനത്ത് പന്ത് കൊണ്ട് അദ്ഭുതം കാട്ടുന്നു. പാക് ടീമിന്റെ ഫാസ്റ്റ് ബൗല്‍ങ്ങിന് മുന്നില്‍ ദക്ഷിണാഫ്രിക്കയുടേയും ഇംഗ്ലണ്ടിന്റേയും ശ്രീലങ്കയുടേയും ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത് ഇന്ത്യക്കുള്ള മുന്നറിയിപ്പാണ്. പാകിസ്താന്റെ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഏറ്റുവും മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്താണ് ഹസന്‍ അലി ഫൈനലിനിറങ്ങുന്നത്. നാല് മല്‍സരങ്ങളില്‍ നിന്ന് 10 വിക്കറ്റുകളാണ് ഹസന്‍ തന്റെ അക്കൗണ്ടിലെത്തിച്ചത്. 24 റണ്‍സ് വിട്ട് നല്‍കി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ഹസന്‍ അലിയുടെ മികച്ച ബൗളിങ് പ്രകടനം. ജുനൈദ് ഖാന്‍ മൂന്ന് മല്‍സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ബാറ്റിങ്ങില്‍ സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ച വെക്കുന്ന പാക്കിസ്ഥാന് അസര്‍ അലിയും ഫഖര്‍ സമാനും ഭേതപ്പെട്ട തുടക്കം നല്‍കി ടിമിന് ആത്മ വിശ്വാസം നല്‍കുന്നു. ബാറ്റിംങ് കരുത്ത് കെണ്ട് ഇന്ത്യയും ബൗളിങ് കരുത്തില്‍ പാക്കിസ്ഥാനും ഇന്ന് ഇറങ്ങുമ്പോള്‍ ഇന്ന നടക്കുന്നത് തുല്ല്യ ശക്തികളുടെ പോരാട്ടമായിരിക്കും.

0Shares