ഓര്‍മയുണ്ടോ സ്വന്തം ഭാര്യയുടെ മൃതദേഹം ചുമന്നുനടന്ന ദാനാ മാജിയെന്ന ഒഡീഷക്കാരനെ? സംഭവം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിടുമ്പോള്‍ അയാളുടെ ഇന്നത്തെ അവസ്ഥയെന്തെന്നറിയുമോ?

  • Post category:news
  • Reading time:2 mins read
You are currently viewing ഓര്‍മയുണ്ടോ സ്വന്തം ഭാര്യയുടെ മൃതദേഹം ചുമന്നുനടന്ന ദാനാ മാജിയെന്ന ഒഡീഷക്കാരനെ? സംഭവം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിടുമ്പോള്‍ അയാളുടെ ഇന്നത്തെ അവസ്ഥയെന്തെന്നറിയുമോ?

ഭുവനേശ്വടര്‍: ആംബുലന്‍സിനു നല്‍കാന്‍ പണമില്ലാതെ ഭാര്യയുടെ മൃതദേഹം ചുമലേറ്റിക്കൊണ്ടുള്ള ദാനാ മാജിയെന്ന ഒഡീഷക്കാരന്റെ യാത്ര അത്ര ആര്‍ക്കും മറക്കാന്‍ കഴിയില്ല. ഇന്ത്യയുടെ മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ കാഴ്ച ലോക വാര്‍ത്താമാധ്യമങ്ങളില്‍ വരെ ആ ദയനീയ ചിത്രം നിറഞ്ഞുനിന്നിരുന്നു. ഒപ്പം കണ്ണീരൊലിപ്പിച്ച് അയാളുടെ കൗമാരക്കാരിയായ മകളുമുണ്ടായിരുന്നു. മാജിയുടെ ദൈന്യത അറിഞ്ഞ് ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് ഒട്ടേറെ സഹായമാണ് അന്ന് എത്തിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം മാജിയുടെ ജീവിതം കണ്ടാല്‍ എല്ലാവരം അമ്പരക്കും. കാരണം ഇന്ന് ദരിദ്രനായ പഴയ മാജിയല്ല. ലക്ഷാധിപതിയാണ്. 37 ലക്ഷത്തിലധികം രൂപയാണ് മാജിക്ക് ലഭിച്ചത്. കാലാഹണ്ഡിയില്‍നിന്ന് മാജി താമസം മാറിയ മാജി ഇപ്പോള്‍ മെല്‍ഘാരയിലാണ് താമസം.’ആ സംഭവത്തിനു ശേഷം എന്റെ ജീവിതം മാറിമറിഞ്ഞു. എന്റെ മക്കള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. സര്‍ക്കാരില്‍നിന്നും സന്നദ്ധ സംഘടനകളില്‍നിന്നും പല രീതിയില്‍ സഹായം ലഭിച്ചു. ഇപ്പോള്‍ മാധ്യമശ്രദ്ധ ലഭിക്കേണ്ടത് എനിക്കല്ല. എന്റെ ഗ്രാമത്തിനാണ്. വെള്ളപ്പൊക്കം ഞങ്ങളുടെ ഗ്രാമത്തെ ആകെ തകര്‍ത്തു കളഞ്ഞു’- മാജി പറയുന്നു. ആദ്യഭാര്യയുടെ മരണത്തെ തുടര്‍ന്നാണ് അമാംഗയെ മാജി വിവാഹം കഴിക്കുന്നത്. ക്ഷയരോഗിയായിരുന്നു അമാംഗ. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് ഭവാനിപട്നയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 24 ന് അമാംഗ മരിച്ചു. മൃതദേഹം വീട്ടിലേക്കു കൊണ്ടു പോകാന്‍ സൗകര്യങ്ങള്‍ ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് തുണിയില്‍ പൊതിഞ്ഞുകെട്ടി ചുമലേറ്റി മാജി നടക്കുകയായിരുന്നു. ഭുവനേശ്വറിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സസിലാണ് ഇന്ന് മാഞ്ചിയുടെ മൂന്ന് പെണ്‍മക്കള്‍- ചാന്ദ്നി, പ്രമീള, സോനെയി എന്നിവര്‍ പഠിക്കുന്നത്. മാജിയുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ വന്നെങ്കിലും അയാളുടെ മക്കളുടെ ജീവിതത്തിലെ മാറ്റങ്ങള്‍ അത്ര സന്തോഷകരമല്ല. അമാംഗയുടെ മരണശേഷം റായഗഡ സ്വദേശിനിയായ അല്‍മതി ദേവിയെന്ന 34 കാരിയെ മാജി വിവാഹം കഴിച്ചു. കുറച്ചു മാസങ്ങള്‍ക്കു മുമ്പായിരുന്നു വിവാഹം. ഇന്ന് അവര്‍ക്കൊപ്പം ആര്‍ഭാടജീവിതം. എന്നാല്‍ അച്ഛന്റെ പുതിയ ഭാര്യയുമായി ഒത്തുപോകാന്‍ സാധിക്കുന്നില്ലെന്നാണ് മക്കള്‍ പറയുന്നത്. പുതിയ അമ്മയ്ക്ക് ഞങ്ങളോട് സംസാരിക്കുന്നത് പോലും ഇഷ്ടമല്ലെന്നു മാജിയുടെ മൂത്ത മകള്‍ ചാന്ദ്നി പറയുന്നു. ഇക്കഴിഞ്ഞ അവധിക്ക് ചാന്ദ്നി വീട്ടില്‍ പോയിരുന്നില്ല. സ്‌കൂളില്‍ ഒരുപാട് സുഹൃത്തുക്കള്‍ ഉള്ളതാണ് ഇപ്പോള്‍ ഞങ്ങളുടെ സന്തോഷം മാജിയുടെ മക്കള്‍ പറയുന്നു. അച്ഛന്‍ എപ്പോഴും സന്തോഷമായിരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും ഞങ്ങളെ കൃത്യമായി കാണാനും വരണമെന്നും ചാന്ദ്നി പറയുന്നു.

 

0Shares