സൗദി: സൗദിയിലെ കര്‍ശന നിയമങ്ങളെ കുറിച്ച് പരക്കെ അറിവുള്ളതാണ്.നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് അവിടെ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന കാര്യവും നമുക്കറിയാം സ്വദേശിയായാലും പ്രവാസി ആയാലും സൗദിയില്‍ നീതിക്ക് ദാക്ഷിണ്യമില്ല. വാഹന ഗതാഗത നിയമത്തിന്റെ കാര്യത്തില്‍ ഏറെ കടും പിടുത്തമുള്ള രാജ്യമാണ് സൗദി. ഇപ്പോഴിതാ ഗൗരവമുള്ള മറ്റൊരു മുന്നറിയിപ്പുമായി സൗദി ഭരണകൂടം. സൗദിയിലെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും നിയമാവലിക്കും യോജിക്കാത്ത രീതിയില്‍ വാഹനങ്ങളില്‍ വാചകം പതിപ്പിച്ചാല്‍ കനത്ത പിഴ ചുമത്തും എന്നതാണ് പുതിയ നിയമം. ഇത്തരത്തില്‍ ആര്‍ക്കെങ്കിലും പിഴ ഈടാക്കിയാല്‍ അത് 30 ദിവസത്തിനുള്ളില്‍ നിര്‍ബന്ധമായും അടച്ചിരിക്കണം, ഈ കാലാവധി കഴിഞ്ഞാല്‍ പിഴ ഇരട്ടിക്കുകയും ചെയ്യും.

സൗദിയിലെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും നിരക്കാത്ത രീതിയിലുള്ള വാചകങ്ങള്‍ വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന പതിവ് ഈ അടുത്ത കാലത്തായി വര്‍ധിച്ചു വന്ന സാഹചര്യത്തിലാണ് ഗതാഗത വകുപ്പ് അധികൃതര്‍ പുതിയ നിയമവുമായി രംഗത്തെത്തിയത്.
നമ്പര്‍ പ്ലേറ്റില്ലാതെ വാഹനം ഓടിക്കുന്നതിനും വ്യാജ നമ്പരുകള്‍ ഉപയോഗിക്കുന്നതിനും കടുത്ത ശിക്ഷ തന്നെ ലഭിക്കും. എമര്‍ജന്‍സി വാഹനങ്ങളുടെ ലൈറ്റുകള്‍ സ്വകാര്യ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതും,ഉപയോഗിക്കുന്നതും ശിക്ഷാര്‍ഹമായിരിക്കും.പുതിയ നിയമ ക്രമങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് സൗദി ഗതാഗത വകുപ്പധികൃതര്‍ അറിയിച്ചു.