ഓണ്‍-ലൈന്‍ വിഭാഗം പബ്ലിഷ് ചെയ്യുന്ന വാര്‍ത്തകളുടെ തിരഞ്ഞെടുപ്പ് രീതിയും, സ്വഭാവവും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി; ഏഷ്യാനെറ്റ് ഓണ്‍-ലൈന്‍ എഡിറ്റര്‍ രാജി വെച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഓണ്‍-ലൈന്‍ വിഭാഗം പബ്ലിഷ് ചെയ്യുന്ന വാര്‍ത്തകളുടെ തിരഞ്ഞെടുപ്പ് രീതിയും, സ്വഭാവവും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി; ഏഷ്യാനെറ്റ് ഓണ്‍-ലൈന്‍ എഡിറ്റര്‍ രാജി വെച്ചു

തിരുവനന്തപുരം: ഏഷ്യാനെറ്റ് ഓണ്‍-ലൈനിന്‍റെ തലവന്‍ അബി തരകന്‍ രാജി വെച്ചതായി റിപ്പോര്‍ട്ടുകള്‍. തോമസ്‌ ചാണ്ടിയുടെ രാജിയോടു ബന്ധപെടുത്തി ഏഷ്യാനെറ്റ് പുറത്ത് കൊണ്ട് വന്ന വാര്‍ത്തകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണം നില നില്‍ക്കെയാണ് രാജി. കൂടാതെ ഏഷ്യാനെറ്റ് ന്യൂസിന്റെ ഓണ്‍-ലൈന്‍ വിഭാഗം പബ്ലിഷ് ചെയ്യുന്ന വാര്‍ത്തകളുടെ തിരഞ്ഞെടുപ്പ് രീതിയും, അവയുടെ സ്വഭാവവും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച ആയിരുന്നു. ഓണ്‍-ലൈന്‍ ന്യൂസ് പോര്‍ട്ടലായ ഐ-വിറ്റ്‌നെസ് ആണ് വാര്‍ത്ത പുറത്തു വിട്ടത്. അബി തരകന് യാത്ര അയപ്പ് നല്‍കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ച സഹപ്രവര്‍ത്തകരെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നത്. ബംഗ്ലൂരിലെക്ക് സ്ഥലം മാറി പോവുക ആണെന്നും അഭൂഹങ്ങള്‍ ഉണ്ട്.

വ്യാജ വാര്‍ത്തകളും, പെരുപ്പിച്ചു കാണിക്കുന്ന വാര്‍ത്തകളും എല്ലാമായി ഏഷ്യാനെറ്റ് ഓണ്‍-ലൈന്‍ തുടര്‍ന്ന് പോകുന്ന നയങ്ങളും ആയി അഭി തരകന് യോജിപ്പ് ഉണ്ടായിരുന്നില്ല എന്ന് സഹപ്രവര്‍ത്തകര്‍ അഭിപ്രായപെട്ടതായും ഐ-വിറ്റ്‌നെസ് റിപ്പോര്‍ട്ട് ചെയ്യുക ഉണ്ടായി. ഓണ്‍-ലൈന്‍ വിഭാഗം ചെയ്യുന്ന വാര്‍ത്തകളെ കുറിച്ച് മറുപടി പറയേണ്ട ആവശ്യം തനിക്ക് ഇല്ല എന്നാ രീതിയില്‍ വാര്‍ത്ത അവതാരകന്‍ വിനു വി ജോണ് രംഗത്ത് വന്നിരുന്നു.

0Shares