യൂറോപ്പ്: അടിപൊളി ജീവിതത്തിനായി ശരീരം വില്‍ക്കുന്നതാണ് യൂറോപ്പിലെ ഇപ്പോഴത്തെ ട്രെന്റ്. ചിലര്‍ ഉപജീവനത്തിനായി, ചിലര്‍ ആഢംഭരത്തിനായി ഇങ്ങനെ പോകുന്നു ശരീരം വില്‍ക്കേണ്ടി വരുന്ന അവസ്ഥ. എന്നാല്‍ ഓസ്‌ട്രേലിയന്‍-ജര്‍മ്മന്‍ വംശജയായ കിം എന്ന 18 കാരി തന്റെ കന്യകാത്വം വില്‍ക്കുന്നത് ഉപരിപഠത്തിനും അടിപൊളി ജീവിതത്തിനും വേണ്ടിയാണ്. ഓണ്‍ലൈന്‍ ഏജന്‍സിയായ സിന്‍ഡറെല്ല എസ്‌കോര്‍ട്‌സ് എന്ന കമ്പനി മുഖേനയാണ് കിം തന്റെ കന്യകാത്വം 1 ലക്ഷം യൂറോക്ക് വില്‍ക്കാന്‍ തീരുമാനിച്ചത്. തന്നെ വാങ്ങുന്നയാള്‍ക്ക് താന്‍ കന്യകയാണോ എന്ന് പരിശോധിക്കാമെന്നും കിം പറയുന്നു.

റുമാനിയയില്‍ നിന്നുള്ള 18 കാരിയായ അലീക്‌സാന്‍ഡ്രി ഖെഫ്‌റാനാണ് ഇതിന് മുമ്പ് ഓണ്‍ലൈനില്‍ ലേലത്തില്‍ വച്ച് കന്യകാത്വം വിറ്റ മറ്റൊരാള്‍. 23 ലക്ഷം യൂറോയ്ക്കാണ് അലീക്‌സാന്‍ഡ്ര തന്റെ കന്യകാത്വം ലേലത്തില്‍ വച്ചത്. ഹോങ്കോങില്‍ നിന്നുള്ള ഒരു വ്യവസായിയാണ് അലീക്‌സാന്‍ഡ്രയുടെ ഒരു രാത്രിക്കായി ഇത്രയും പണം ചിലവാക്കിയത്. അലീക്‌സാന്‍ഡ്രിയയെ മാതൃകയാക്കിയാണ് താന്‍ ഈ കാര്യത്തിന് ഇറങ്ങിയതെന്നാണ് കിം വ്യക്തമാക്കുന്നത്.