
ന്യൂഡല്‍ഹി: രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ കീഴില്‍ പുതിയ കമ്മിറ്റി രൂപീകരിച്ചു. ന്യൂസ് പോര്‍ട്ടലുകള്‍,എന്റര്‍ടൈന്‍മെന്റ് സൈറ്റുകള്‍ എന്നിവയുടെ നിയന്ത്രണത്തിനും ഏകോപനത്തിനും വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുള്ളത്. വിവിധ വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് പുതിയ കമ്മിറ്റി.

നിലവില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് യാതൊരു രൂപരേഖയും ഇന്ത്യയില്‍ നിലവിലില്ല. അതുകൊണ്ടു തന്നെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നിയിന്ത്രിക്കുന്നതിന് ചട്ടങ്ങള്‍ രൂപീകരിക്കേണ്ടത് ആവശ്യമാണെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനി മാധ്യമങ്ങളോട് പറഞ്ഞു.
