ഓണത്തിനൊരു മുറം പച്ചക്കറി; എഫ്.ഐ.ബിയുടെ വേറിട്ട ഓണാഘോഷം

  • Post category:local news
  • Reading time:1 min read
You are currently viewing ഓണത്തിനൊരു മുറം പച്ചക്കറി; എഫ്.ഐ.ബിയുടെ വേറിട്ട ഓണാഘോഷം

തിരുവനന്തപുരം: കൃഷി വകുപ്പിന്റെ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓണത്തിനൊരുമുറം പച്ചക്കറി എന്ന ആശയം ഇതിവൃത്തമാക്കി ഓണാഘോഷ പരിപാടികള്‍ നടത്തി. അത്തപ്പൂക്കളമൊരുക്കിയതും സദ്യ തയ്യാറാക്കിയതും ജീവനക്കാര്‍ സ്വന്തമായി വിളയിച്ചെടുത്ത പച്ചക്കറികള്‍ കൊണ്ടായിരുന്നു. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഓണാഘോഷ പരിപാടികള്‍ റിട്ട. പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുരേഷ് മുതുകുളം ഉദ്ഘാടനം ചെയ്തു. എഫ്.ഐ.ബിയുടെ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുമ.വി. ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.

 

0Shares