ഓട്ടോറിക്ഷയില്‍ പോകുന്നതിനിടെ ഒരു കൂട്ടം യുവാക്കള്‍ പുരുഷ ബീജം നിറച്ച ബലൂണ്‍ ദേഹത്തേക്ക് എറിഞ്ഞു; ദേഹത്ത് തട്ടി പൊട്ടിയ ബലൂണിലെ ബീജം തന്റെ കറുത്ത പാന്റില്‍ ആയി; ആരോപണവുമായി വിദ്യാര്‍ത്ഥിനി

  • Post category:news
  • Reading time:1 min read
You are currently viewing ഓട്ടോറിക്ഷയില്‍ പോകുന്നതിനിടെ ഒരു കൂട്ടം യുവാക്കള്‍ പുരുഷ ബീജം നിറച്ച ബലൂണ്‍ ദേഹത്തേക്ക് എറിഞ്ഞു; ദേഹത്ത് തട്ടി പൊട്ടിയ ബലൂണിലെ ബീജം തന്റെ കറുത്ത പാന്റില്‍ ആയി; ആരോപണവുമായി വിദ്യാര്‍ത്ഥിനി

ന്യൂഡല്‍ഹി: ഒരു കൂട്ടം യുവാക്കള്‍ പുരുഷ ബീജം നിറച്ച ബലൂണ്‍ ദേഹത്തേക്ക് എറിഞ്ഞു എന്ന ആരോപണവുമായി വിദ്യാര്‍ത്ഥിനി. സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ച്‌ ഓട്ടോറിക്ഷയില്‍ പോകുന്നതിനിടെ പരിചയമില്ലാത്ത ഒരു സംഘം ബിജം നിറച്ച ബലൂണ്‍ ഉപയോഗിച്ച്‌ യുവതിയെ ആക്രമിക്കുകയായിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. ദേഹത്ത് തട്ടി പൊട്ടിയ ബലൂണിലെ ബീജം തന്റെ കറുത്ത പാന്റില്‍ ആയെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. എന്നാല്‍ തനിക്ക് ആദ്യം ഇതെന്താണെന്ന് മനസിലായില്ലെന്നും ഹോസ്റ്റലില്‍ എത്തിയപ്പോള്‍ സുഹൃത്ത് പറഞ്ഞ സംശയത്തില്‍ പരിശോധിച്ചപ്പോഴാണ് ഇത് പുരുഷ ബീജമാണെന്ന് തിരിച്ചറിഞ്ഞതെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.

ഡല്‍ഹിയില്‍ യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ത്ഥിനിയാണ് ആക്രമണത്തിന് ഇരയായത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിദ്യാര്‍ത്ഥിനി ഇക്കാര്യം അറിയിച്ചത്. ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റ് കണ്ട് നിജസ്ഥിതി അറിയാനായി പെണ്‍കുട്ടിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും അതിനുശേഷം സംഭവത്തെ കുറിച്ച്‌ അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി യൂണിവേഴ്സിറ്റി കോളജ് ക്യാമ്പസിലും ഹോസ്റ്റലിലും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

0Shares